- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി വീണ ജോർജ് മതപ്രചാരണം നടത്തിയതിന് തെളിവില്ല; ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി ശരിവച്ചു; മന്ത്രിക്ക് എതിരായ തിരഞ്ഞെടുപ്പ് ഹർജി തള്ളി
ന്യൂഡൽഹി: മന്ത്രി വീണ ജോർജിനെതിരായ തെരഞ്ഞെടുപ്പ് ഹർജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് ജയിക്കാൻ മതപ്രചാരണം നടത്തിയെന്ന ഹർജിയാണ് തള്ളിയത്. മത പ്രചാരണം നടത്തിയതിന് തെളിവില്ലെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി ശരിവെച്ചു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ നിന്നുള്ള വീണ ജോർജിന്റെ വിജയം റദ്ദാക്കണമെന്നായിരുന്നു ഹർജി.
നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചുവെന്നും സാമുദായിക പ്രീണനം നടത്തി വോട്ടർമാരെ സ്വാധീനിച്ചെന്നും ഹർജിയിൽ പറയുന്നു. മണ്ഡലത്തിലെ വോട്ടർമാരായ വി ആർ സോജിയാണ് ഹർജി നൽകിയത്. ദുബൈയിലെ ഒരു കമ്പനിയുടെ പേരിലുള്ള ഭർത്താവിന്റെ റെസിഡന്റ് ഓർഡിനറി സേവിങ്സ് ബാങ്ക്സ് അക്കൗണ്ട് സംബന്ധിച്ച് വീണ സത്യവാങ്മൂലത്തിലെ ഫോറം നമ്പർ 26 ൽ പരാമർശിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
പള്ളിയിലെ കുരിശിനടുത്ത് നിന്ന് വീണ ജോർജ് പ്രാർത്ഥിക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ ഭാഗമായ വീണയുടെ ഭർത്താവ് സെക്രട്ടറിയായിരിക്കുന്ന അസോസിയേഷന്റെ മാനേജിങ് കമ്മിറ്റിയംഗമാണ് ഈ ചിത്രം പങ്കുവെച്ചതെന്നും ഇത് സാമൂദായിക വോട്ട് സമ്പാദിക്കാൻ വേണ്ടിയാണെന്നുമാണ് ഹർജിക്കാരന്റെ വാദം.