- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്‌ബോൾ പരിശീലനത്തിന് എന്ന വ്യാജേന ആൺകുട്ടികളെ പീഡിപ്പിച്ച കേസ്; പ്രതിയെ 31 വർഷം തടവിന് ശിക്ഷിച്ച് പെരുമ്പാവൂർ പോക്‌സോ കോടതി
കൊച്ചി: ഫുട്‌ബോൾ പരിശീലനം നൽകാമെന്ന് വിശ്വസിപ്പിച്ച് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ മുപ്പത്തിയൊന്ന് വർഷം തടവിന് ശിക്ഷച്ചു. എളംകുളം തേവര കോന്തുരുത്തി ഭാഗത്ത് ഇരിയത്തറ വീട്ടിൽ ഷാജി (47) യെയാണ് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
2018 ൽ പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. സെലക്ഷൻ ട്രയൽസ് നടത്തി റിക്രൂട്ട് ചെയ്ത് കോലഞ്ചേരിയിലും, മഴുവന്നൂരും താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മുംബൈ, ചെന്നൈ, പൂന, ഡൽഹി, കാശ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
2019 ഡിസംബറിൽ പുത്തൻകുരിശ് ഇൻസ്‌പെക്ടർ ആയിരുന്ന സാജൻ സേവ്യറാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ എസ്‌ഐമാരായ ജയപ്രസാദ്, വിൻസി ഏലിയാസ് , പീറ്റർ പോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ജയകുമാർ യോഹന്നാൻ അനിൽകുമാർ , ചന്ദ്രബോസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിന്ധു എ ഹാജരായി. ഷാജിക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് കേസുകൾ വിചാരണയിലാണ്.
മറുനാടന് മലയാളി ലേഖകന്.