- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാൻ കഴിയുന്നില്ലെന്ന് കോടതിയിൽ കള്ളം പറഞ്ഞ സാക്ഷി അത് തന്നെ പോലെയുള്ള ആളെന്ന് മാറ്റി പറഞ്ഞു; കൂറുമാറിയ സുനിൽകുമാറിനെതിരെ നടപടി വരുമോ എന്ന് നാളെ അറിയാം; മധുവധക്കേസിൽ വ്യാഴാഴ്ച നാല് സാക്ഷികൾ കൂടി കൂറുമാറി
പാലക്കാട്: മധു വധക്കേസിൽ ഇന്ന് വിസ്തരിച്ച നാല് സാക്ഷികൾ കൂറുമാറി. 32, 33, 34, 35 സാക്ഷികളാണ് കൂറുമാറിയത്. മുക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ, രഞ്ജിത്, അനൂപ് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയവരുടെ എണ്ണം 20 ആയി. അതേസമയം ബുധനാഴ്ച കൂറുമാറിയ 29-ാം സാക്ഷി സുനിൽ കുമാർ മൊഴി തിരുത്തിപ്പറഞ്ഞു. മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതിയാണ് സാക്ഷികളെ വിസ്തരിച്ചത്.
ഇന്നലെ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വീണ്ടും കാണിച്ചായിരുന്നു സുനിൽ കുമാറിന്റെ പുനർ വിസ്താരം. മൂന്ന് ദൃശ്യങ്ങളും കാണിച്ചതോടെ ദൃശ്യങ്ങളിൽ ഉള്ളത് തന്നെപ്പോലെ ഉള്ളയാളാണെന്നും സുനിൽ കുമാർ മൊഴി മാറ്റിപ്പറഞ്ഞു. ഇന്നലെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ കാഴ്ച പരിമിതി ഉണ്ടെന്ന് സുനിൽ കുമാർ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഇയാളുടെ നേത്ര പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. നേത്ര പരിശോധനയുടെ റിപ്പോർട്ട് വരുന്നത് വരെ കാത്ത് നിൽക്കണമെന്നാവശ്യം കോടതി നിരസിച്ചു. പ്രതിഭാഗത്തിന്റെ തടസ്സവാദങ്ങൾ പരിഗണിക്കാതെയായിരുന്നു കോടതിയുടെ ഇന്നത്തെ നടപടികൾ.
കോടതിയിൽ കള്ളംപറഞ്ഞ 29-ാം സാക്ഷി സുനിൽകുമാറിനെതിരെ നടപടി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആദ്യം കാണാനാകുന്നില്ലെന്നു നിലപാടെടുത്ത സുനിൽകുമാർ ഇന്ന് ചില ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു. എന്നാൽ, കൂറുമാറിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്ന പതിവില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം.കൂറുമാറിയതിൽ സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി നാളെ പഗണിക്കും.
സൈലന്റ് വാലി ഡിവിഷന് കീഴിലെ വനം വാച്ചറായിരുന്ന സുനിൽ കുമാറിനെ കൂറുമാറിയതിന് പിന്നാലെ പിരിച്ചുവിട്ടിരുന്നു. മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നാണ് സുനിൽ കുമാർ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി കോടതിയിൽ തിരുത്തുകയായിരുന്നു. ഇതോടെയാണ് വനം വകുപ്പ് സുനിൽ കുമാറിനെതിരെ നടപടിയെടുത്തത്. മധു വധക്കേസിൽ കൂറുമാറിയതിനെ തുടർന്ന് ഇതിനകം നാല് താൽക്കാലിക വാച്ചർമാരെയാണ് പിരിച്ചുവിട്ടത്. ആകെ 122 സാക്ഷികളാണ് കേസിലുള്ളത്.