- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസാല ബോണ്ട്കേസിൽ നാളെ ഹൈക്കോടതിയുടെ വിധി; ഇഡി സമൻസ് റദ്ദാക്കണമെന്ന് തോസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ; തങ്ങളുടെ സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്ന് ഇഡിയും
കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെതിരായ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ് ബിയുടെയും ഹർജികളിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് വിധി പറയുന്നത്. ഇഡി സമൻസുകൾ റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം.
താൻ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹർജിയിൽ ചൂണ്ടികാട്ടിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബിയുടെ വാദം. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസർവ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു.
കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി തനിക്ക് നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്നാണ് തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായ രേഖകൾ ഹാജരാക്കാനാണ് തോമസ് ഐസക്കിന് സമൻസ് അയച്ചതെന്നും. ഇഡിയുടെ സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്നുമാണ് ഇ ഡി യു ടെ നിലപാട്.
കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം സർക്കാരിനുള്ള സഹായം തടസ്സപ്പെടുത്തുമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു.