- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടന്ന ടി കെ സി ട്രസ്റ്റിന് കോളേജ് നടത്താൻ അനുമതി നൽകിയതിൽ അധികാര ദുർവിനിയോഗം; കണ്ണൂർ വിസി നൽകിയ എൻ ഒ സി ഹൈക്കോടതി റദ്ദാക്കി; സിൻഡിക്കേറ്റിനും സിപിഎമ്മിനും കനത്ത തിരിച്ചടി
കണ്ണൂർ: കണ്ണൂർ വിസി അനുമതി നൽകിയ കോളേജിന്റെ എൻ.ഒ.സി ഹൈക്കോടതി റദ്ദാക്കി. പടന്ന ടി കെ സി ട്രസ്റ്റിന് കോളേജ് അനുവദിക്കുന്നതിന് വേണ്ടിയുള്ള നടപടികളിൽ വൈസ് ചാൻസലർ തന്റെ അധികാരം ദുർവിനിയോഗം ചെയ്തുവെന്ന് ഹൈക്കോടതി കണ്ടെത്തി. കോളേജ് അനുവദിക്കാൻ വേണ്ടുന്ന അടിസ്ഥാന യോഗ്യതയില്ലെന്നും അപേക്ഷയിൽ നിന്നും ട്രസ്റ്റ് നൽകിയ മറ്റു രേഖകളിൽ നിന്നും വെളിവായിട്ടും ഇൻസ്പെക്ഷൻ നടത്താനും റിപ്പോർട്ട് അംഗീകരിക്കാനും വിസി നടത്തിയ നടപടി തെറ്റാണെന്നു കോടതി പറഞ്ഞു. സർവകലാശാല ചട്ടങ്ങൾക്കു വിരുദ്ധമാണ് നടപടിയെന്നും കോടതി നിരീക്ഷിച്ചു.
സർവകലാശാലയ്ക്കും സിൻഡിക്കേറ്റ് ഭരിക്കുന്ന സി.പി. എമ്മിനും കനത്ത തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതി വിധി. കോളേജ് അനുവദിക്കാൻ കുറഞ്ഞത് അഞ്ച് ഏക്കർ വേണ്ടപ്പോൾ ടി കെ സി ട്രൂസ്റ്റിന് മൂന്ന് ഏക്കർ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടേക്കർ നെൽവയൽ ആണ്. എന്നിട്ടും സിൻഡിക്കേറ്റ് അനുമതി ഇല്ലാതെ ഇൻസ്പെക്ഷൻ നടത്താൻ വൈസ് ചാൻസലർ ഉത്തരവിട്ടിരുന്നു. ഇൻസ്പെക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭരണാനുമതി നൽകുകയും ചെയ്തിരുന്നു. ഈ നടപടിയാണ് കോടതി റദ്ദാക്കിയത്.വൈസ് ചാൻസലറുടെ നടപടികളെ കോടതി നിശിതമായി വിമർശിച്ചു.
ടി.കെ.സിയുടെ അപേക്ഷ സർവകലാശാല ചട്ടങ്ങൾ പ്രകാരം അവരുടെ അപേക്ഷ പരിഗണിക്കാൻ കോടതി ഉത്തരവ് ഇട്ടു. അടുത്ത അധ്യയന വർഷത്തേയ്ക്കുമാത്രമേ ഇനി പരിഗണിക്കാൻ സാധിക്കുകയുള്ളുവെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ഇൻസ്പെക്ഷൻ റിപ്പോർട്ട് കോളജിനു എതിരാണെന്നു സർവകലാശാല അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങനെ എങ്കിൽ റിപ്പോർട്ട് അംഗീകരിച്ചത് എങ്ങനെയാണ് എന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
സർവകലാശാല നടപടി ചോദ്യം ചെയ്തു ഫയൽ ചെയ്തു വിവിധ ഹർജികൾ അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് പാസാക്കിയത്. ഹർജിക്കാർക്കായി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി