- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ശിശുക്ഷേമ സമിതി ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി; ഡിവൈഎഫ്ഐ നേതാവ് ജെ എസ്.ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് അസാധുവായി; ഹൈക്കോടതിയുടെ ഉത്തരവ് തിരഞ്ഞെടുപ്പ് ക്രമവിരുദ്ധമെന്ന പരാതിയിൽ
കൊച്ചി: സംസ്ഥാന ശിശുക്ഷേ സമിതി ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഡിവൈഎഫ്ഐ നേതാവ് ജെ എസ്.ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് അസാധുവായി. ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുണാണ് ഉത്തരവിട്ടത്.
സമിതി അംഗങ്ങൾക്ക്,, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം കഴിഞ്ഞ് നോട്ടീസ് അയച്ചതുകൊണ്ട് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായില്ലെന്നത് ചൂണ്ടിക്കാട്ടി സമിതിയുടെ മുൻ ട്രഷറർ ആർ. എസ്. ശശികുമാറാണ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്.
ഭാരവാഹികളെ ക്രമവിരുദ്ധമായി ഏകകണ്ഠമായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച റിട്ടേണിങ് ഓഫീസർ കൂടിയായ വനിതാ ശിശു വികസന ഡയറക്ടർ ടിവി അനുപമ ഐ.എ.എസ് ന്റെ നടപടി ചോദ്യം ചെയ്തായിരുന്നു ഹർജി. 2020 മാർച്ചിലായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അംഗങ്ങൾക്ക് നോട്ടീസ് അയച്ചതിന്റെ തപാൽ രേഖകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഡിവൈഎഫ്ഐ നേതാവ് കൂടിയായ ജെ. എസ്..ഷിജുഖാൻ ജനറൽ സെക്രട്ടറിയായ ഏഴംഗഭരണസമിതിയാണ് കോടതി ഉത്തരവിലൂടെ അസാധുവായത്.
മുഖ്യമന്ത്രിയാണ് സമിതിയുടെ എക്സ് ഒഫീഷ്യോ പ്രസിഡന്റ്. ഹർജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ