കൊച്ചി: പൊലീസ് കൊണ്ടുവരുന്ന എല്ലാ കേസുകളിലും പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുകയല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം. വർഗീസ്. പ്രോസിക്യൂട്ടറുടെ ചുമതല സമൂഹത്തോടാണെന്നും സുപ്രിംകോടതി ഇക്കാര്യം നിരവധി തവണ വ്യക്തമാക്കിയതാണെന്നും നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന ജഡ്ജി കൂടിയായ അവർ വ്യക്തമാക്കി.

ജാമ്യത്തിന് പ്രതിക്ക് അർഹത ഉണ്ടെങ്കിൽ പ്രോസിക്യൂട്ടർ അംഗീകരിക്കണമെന്നും എന്നാൽ അതിന് പഴി കേൾക്കുമെന്ന ഭീതിയാണ് പലർക്കുമെന്നും ജഡ്ജി പറഞ്ഞു.

പ്രോസിക്യൂട്ടർമാർക്കും അഭിഭാഷകർക്കും നിയമവിദ്യാർത്ഥികൾക്കുമായി നടന്ന ബോധവൽക്കരണ ക്ലാസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജഡ്ജി ഹണി എം വർഗീസ്.