- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾമാറാട്ടക്കേസിൽ പ്രതിയായ ബിട്ടി മൊഹന്തി പയ്യന്നൂർ കോടതിയിൽ ഹാജരായി; ബിട്ടി ഇപ്പോൾ ഒഡിഷ ഹൈക്കോടതിയിൽ തിരക്കേറിയ അഭിഭാഷകൻ; കേസിനായി എത്തിയത് നാടകീയമായി
പഴയങ്ങാടി: ദേശീയ മാധ്യമങ്ങളിൽ ഏറെക്കാലം ചർച്ചയായ ബിട്ടി മൊഹന്തി പ്രതിയായ ആൾമാറാട്ടക്കേസിൽ വഴിത്തിരിവ്. വർഷങ്ങൾക്കു ശേഷം ബിട്ടി പ്രതിയായ ആൾമാറാട്ടക്കേസ് കോടതി പരിഗണിച്ചപ്പോൾ ബിട്ടി മൊഹന്തി കേസിൽ വിചാരണയ്ക്കു ഹാജരായി. യതൊരു ഭാവഭേദവുമില്ലാതെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മാസ്‌കണിഞ്ഞാണ് നാടകീയമായി ബിട്ടി മൊഹന്തി പയ്യന്നൂർ കോടതിയിൽ ഹാജരായത്.
പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് വർഷങ്ങളോളം ബാങ്കിനെയും പൊതുജനങ്ങളെയും കബളിപ്പിച്ച കേസിലെ പ്രതിയായ രാജസ്ഥാൻ സ്വദേശിയായ ബിട്ടി മൊഹന്തി ഇപ്പോൾ പ്രമുഖ അഭിഭാഷകൻ കൂടിയാണ്. പഴയങ്ങാടിയിലെ ആൾമാറാട്ടക്കേസിൽ ദേശീയ മാധ്യമങ്ങളുടെ വരെ ശ്രദ്ധപിടിച്ചു പറ്റിയ കേസിലാണ് ബിട്ടിമൊഹന്തി പയ്യന്നൂർ കോടതിയിൽ ഹാജരായത്.
ആൾമാറാട്ടക്കേസ് പരിഗണിച്ചുള്ള കോടതി നിർദ്ദേശത്തെ തുടർന്ന് രാഘവ് രാജെന്നു വിളിക്കുന്ന ബിട്ടി മൊഹന്തി പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരായത്. അഭിഭാഷകനായ നിക്കോളാസ് ജോസഫിന്റെ കൂടെയാണ് ബിട്ടി ശനിയാഴ്‌ച്ച രാവിലെ കോടതിയിലെത്തിയത്.
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ബിട്ടി മൊഹന്തി പ്രതിയായ കേസ് കഴിഞ്ഞ ഡിസംബർ 12ന് കോടതി പരിഗണിച്ചത്. ബിട്ടി ഒഡീഷ ഹൈക്കോടതിയിൽ തിരക്കുള്ള അഭിഭാഷകനായതിനാൽ അന്ന് ഹാജരാകാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാണിച്ചു ബിട്ടിയുടെഅഭിഷാകൻ നിക്കോളാസ് ജോസഫ് അവധി അപേക്ഷ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് കോടതി ഫെബ്രുവരി ഫെബ്രുവരി 25ന് ഹാജരാകാൻ അനുമതി നൽകിയത്.
എസ്.ബി.ടി ബാങ്കിന്റെ പഴയങ്ങാടി മാടായി ശാഖയിൽ പ്രബോഷണറി ഓഫീസറായി ജോലി ചെയ്യുമ്പോഴാണ് രാഘവ് രാജ് ആൾവാർ പീഡനക്കേസിൽ പ്രതിയായ ബിട്ടി മൊഹന്തിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കൽ,തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലിസ് കേസെടുത്തത്. എന്നാൽ താൻ ബിട്ടിയല്ലെന്നും രാഘവ് രാജാണെന്നും ഇയാൾ കോടതിയിൽ ബോധിപ്പിക്കുകയായിരുന്നു.
ബിട്ടിയാണെന്ന് തെളിയിക്കാനായി ഡി. എൻ. എ പരിശോധനയ്ക്കായി കോടതി ഉത്തരവിട്ടെങ്കിലും മാതാപിതാക്കൾ അതിന് തയ്യാറായിരുന്നില്ല. മാത്രമല്ല സുപ്രീം കോടതിയിൽ നിന്നും ബിട്ടിക്ക് അനുകൂലമായ വിധിയുമുണ്ടായി. മുൻപ് ഇയാളെ അറസ്റ്റു ചെയ്ത രാജസ്ഥാൻ പൊലിസിന്റെ കൈയിലും പിടിയിലായത് ബിട്ടിയാണെന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകളൊന്നുമുണ്ടായിരുന്നില്ല.
തങ്ങൾ പിടികൂടിയ യുവാവ് ബിട്ടിയാണെന്ന് തെളിയിക്കാൻ പൊലിസിന് സാധിക്കാതെ വന്ന സാഹചര്യത്തിൽ ആൾവാർ പീഡനക്കേസിന്റെ ശിക്ഷാകാലാവധി പൂർത്തീകരണത്തിനായി കോടതി ബിട്ടിയെ രാജസ്ഥാൻ പൊലിസിന് വിട്ടുകൊടുക്കുകയായിരുന്നു. പിന്നീട് ഒഡീഷ ഹൈക്കോടതിയിലെ തിരക്കുള്ള അഭിഭാഷകനായി ബിട്ടി മാറുകയായിരുന്നു. അതിനു ശേഷമാണ് ആൾമാറാട്ട ക്കേസ് പയ്യന്നൂർ കോടതി വീണ്ടും പരിഗണിക്കുന്നത്.
ജയ്സ്വാൾ ഡി.ജി.പിയുടെ മകനായ ബിട്ടി മൊഹന്തി പ്രതിയായ ആൾവാർപീഡനക്കേസ് ദേശീയ മാധ്യമങ്ങളിൽ വരെ ചൂടേറിയ വാർത്തയായിരുന്നു. കൂടെ പഠിച്ചിരുന്ന ജർമൻ യുവതിയുമായി അടുപ്പത്തിലായ ബിട്ടി മൊഹന്തി യുവതിയെ പലയിടങ്ങളിലും കൊണ്ടു പോയി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്.
യുവതിയുടെ പരാതിയിൽ രാജസ്ഥാൻ പൊലിസ് കേസെടുക്കാതെ ആദ്യമൊക്കെ ഒളിച്ചുകളിച്ചിരുന്നുവെങ്കിലും ജർമൻ ഗവർമെന്റിന്റെ നയതന്ത്ര ഇടപെടൽ കാരണമാണ് ഭരണ സ്വാധീനമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ മകനായ ബിട്ടിയെ അറസ്റ്റു ചെയ്തു ജയിലിൽ അടയ്ക്കുന്നത്. എന്നാൽ പിതാവിന്റെ ഭരണസ്വാധീനം കാരണം ഇയാൾ പിന്നീട് ജയിലിൽ നിന്നും പുറത്തുവരികയായിരുന്നു. ആൾമാറാട്ടം നടത്തി രാഘവ് രാജെന്ന പേരിലാണ് ഇയാൾ എസ്ബി.ടിയുടെ പ്രൊബേഷണറി ഓഫീസർ പരീക്ഷയെഴുതി ബാങ്കിൽ ജോലി നേടുന്നത്്. എസ്.ബി.ടിയുടെ പഴയങ്ങാടി, കണ്ണൂർ ശാഖകളിൽ ഏറെക്കാലം ആർക്കും സംശയം തോന്നാത്ത വിധത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.