- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം മുഴുവൻ ഒരു നഗരമായാണ് കണക്കാക്കേണ്ടത്; ഈ നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുത്; മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം ആയതുകൊണ്ടാണ് ഇടപെട്ടതെന്ന് ഹൈക്കോടതി; കോടതിയിൽ ഹാജരായ ജില്ലാ കളക്ടർക്കും വിമർശനം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിൽ സർക്കാർ സ്ഥലം മാറ്റിയതിന് പിന്നാലെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി എറണാകുളം കളക്ടർ ഡോ. രേണു രാജ്. കഴിഞ്ഞ ദിവസം വിഷയം വിചാരണയ്ക്ക് എടുത്തപ്പോൾ കലക്ടർ ഹാജരാകാതിരുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡോ.രേണുരാജ് നേരിട്ട് കോടതിയിൽ ഹാജരായത്. ഇന്നു ഹാജരാകണമെന്ന് കളക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45നു തന്നെ കലക്ടർ ഹൈക്കോടതിയിലെത്തി. ജില്ലാ കളക്ടർക്കൊപ്പം കോർപ്പറേഷൻ സെക്രട്ടറിയും കോടതിയിലെത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഓൺലൈനിലും ഹാജരായി.
ബ്രഹ്‌മപുരം തീപിടിത്തത്തിൽ കലക്ടർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി പറഞ്ഞു. രണ്ടു ദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നോ ?. പൊതുജനങ്ങൾക്ക് എന്തുമുന്നറിയിപ്പാണ് നൽകിയത്. പ്രഥമ പരിഗണ പൊതുജന താൽപര്യത്തിനാണ്. ഇന്നലെ രാത്രിയും തീയുണ്ടായി, ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായെന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ച കളക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
തീപിടിത്തത്തിന് മുൻപ് തന്നെ കോർപ്പറഷന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കളക്ടർ കോടതിയെ അറിയിച്ചു. ചൂടു കൂടുന്ന സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. തീയണയ്ക്കാൻ ജില്ലയ്ക്ക് പുറത്തുനിന്നുപോലും സഹായം തേടിയെന്നും കലക്ടർ പറഞ്ഞു
പ്രഥമ പരിഗണന പൊതുജന താൽപര്യത്തിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തെ മുഴുവൻ ഒരു നഗരമായാണ് കാണുന്നത്. ഈ നഗരത്തിൽ മാലിന്യം കുമിഞ്ഞു കൂടാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. സംസ്‌കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണം. ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരന്മാരുടെ അവകാശങ്ങളുടെ സംരക്ഷകർ എന്ന നിലയ്ക്കുമാണ് സ്വമേഥയാ കേസെടുത്തതെന്ന് വ്യക്തമാക്കി.
മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. എന്നാൽ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന്മാർക്കും നഷ്ടമാകുന്നു. അതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത് ഈ സാഹചര്യത്തിലാണ്. പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണന.
സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂൺ ആറ് വരെയുള്ള ആക്ഷൻ പ്ലാൻ സർക്കാർ തയാറാക്കിയിട്ടുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. കേരളം മുഴുവൻ ഒരു നഗരമായാണ് കണക്കാക്കേണ്ടതെന്നും ഈ നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് ഉദ്ദേശമെന്നും കോടതി പറഞ്ഞു.
അതേസമയം, മാലിന്യ പ്ലാന്റിനു തീപിടിച്ച സംഭവത്തിൽ സർക്കാർ ഉന്നതതല യോഗം വിളിച്ചതായി എജി ഹൈക്കോടതിയെ അറിയിച്ചു. മാലിന്യ പ്ലാന്റിലെ തീപിടിത്തം കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. ഇന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ പങ്കെടുക്കും.
സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയോട് കോടതി പറഞ്ഞു. നിയമങ്ങൾ അതിന്റെു യഥാർഥ ഉദ്ദേശത്തിൽ നടപ്പാക്കപ്പെടുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു. സംസ്ഥാനത്താകെ മാലിന്യസംസ്‌കാരണത്തിന് കൃത്യമായ സംവിധാനത്താനമുണ്ടകണം. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനുള്ള സംവിധാനം സർക്കാർ ശക്തമാക്കിയേ പറ്റൂ. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി വേണമെന്നും സർക്കാരിനോട് കോടതി വ്യക്തമാക്കി.
വീട്ടുപടിക്കലെത്തി മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇത് അതിവേഗം നടപ്പാക്കിയേ പറ്റൂ. ഏറെ പേജുകളുള്ള റിപ്പോർട്ടുമായി വരേണ്ടെന്നും എങ്ങനെ നടപ്പാക്കാമെന്ന് കൃത്യമായി പറഞ്ഞാൽ മതിയെന്നും കോടതി. സർക്കാരിന്റെ പൂർണ പിന്തുണയാണ് ആവശ്യമായിട്ടുള്ളതെന്നും യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ശാസ്ത്രീയ മാലിന്യ നിർമ്മാജനത്തിന് സംസ്ഥാനത്തിന് വേണ്ടതെന്നും കോടതി പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ