- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകരുത്; മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിച്ച് പോകുന്നവരെ കണ്ടെത്തി ശിക്ഷ നൽകണം; സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് പ്രത്യേക നിരീക്ഷണ സംവിധാനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം സുഗമമായി നടപ്പാക്കാൻ പ്രത്യേക സംവിധാനവുമായി ഹൈക്കോടതി. മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മൂന്ന് അമിക്കസ് ക്യൂറിയേയും കോടതി നിയമിച്ചിട്ടുണ്ട്. ബ്രഹ്‌മപുരം തീപിടുത്തെ തുടർന്ന് കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ.
തൃശൂരിനും എറണാകുളത്തിനും പൊതുവായ നിരീക്ഷണമാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്നത്. തൃശൂരിന് വടക്കോട്ട് ഉള്ള ജില്ലകൾ എറണാകുളത്തിന് തെക്കോട്ടുള്ള ജില്ലകൾ എന്നിങ്ങനെ മേഖല തിരിച്ചാണ് മറ്റു നിരീക്ഷണ സംവിധാനങ്ങൾ. ഇതിന്റെ ആദ്യഘട്ടത്തിൽ പൊലീസിന്റെ ഇടപെടലുണ്ടാകില്ല. എന്നാൽ സർക്കാർ സംവിധാനത്തിൽ പരാജയപ്പെട്ടാൽ പൊലീസിനെ രംഗത്തിറക്കുമെന്ന് കോടതി അറിയിച്ചു.
മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിച്ച് പോകുന്നവരെ കണ്ടെത്തി ശിക്ഷ നൽകണം. സ്ഥാപനങ്ങൾ വീഴ്ച വരുത്തിയാൽ സസ്പെൻഡ് ചെയ്യണം. മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകരുത്, എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ഡിവിഷൻ ബെഞ്ച് മുന്നോട്ടുവെച്ചത്. പൊതുവായ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അറിയിക്കാൻ സർക്കാരിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ വ്യക്തത വേണമെന്നും പിന്നീട് സമയം അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. അടുത്തമാസം മൂന്നിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ