- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പനെ മയക്കുവെടി വച്ച് പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്; തീരുമാനം അഞ്ചംഗ വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; സെൽഫിയും ആഘോഷങ്ങളും വേണ്ടെന്നും കോടതി
കൊച്ചി: അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. കോടതി നിയോഗിച്ച അഞ്ചംഗസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അരിക്കൊമ്പനെ റേഡിയോ കോളർ ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റുന്നതാണ് ഉചിതമെന്നായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. എന്തുകൊണ്ടാണ് പറമ്പിക്കുളം തെരഞ്ഞെടുത്തതെന്ന് കോടതി സമിതിയോടാരാഞ്ഞു.
ആനയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും അവിടെ ലഭിക്കുമെന്ന് സമിതി കോടതിയെ അറിയിച്ചു. ഇവിടെയെത്തിച്ചാൽ ആന ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാമെന്നും സമിതി വ്യക്തമാക്കി. സമിതിയുടെ നിർദ്ദേശം കോടതി ശരിവച്ചു. മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എത്തിക്കുന്നത് പ്രായോഗികമാണോ എന്ന കോടതിയുടെ ചോദ്യത്തിന് ഇതിൽ പ്രശ്നമില്ലെന്ന് സമിതി മറുപടി നൽകി.
വിദഗ്ധസമിതി പ്രവർത്തനം തുടരണമെന്നും കോടതി നിർദേശിച്ചു. മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കാനുള്ള നടപടികൾ തുടർന്നും സ്വീകരിക്കണമെന്നും സമിതിയോട് കോടതി ആവശ്യപ്പെട്ടു. അരിക്കൊമ്പൻ ദൗത്യത്തിൽ റവന്യൂ, പൊലീസ് അഗ്‌നിരക്ഷാ വിഭാഗങ്ങൾ വനംവകുപ്പിനെ സഹായിക്കണമെന്ന് കോടതി പറഞ്ഞു. ആനയെ പിടികൂടുന്നതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ആഘോഷം വേണ്ടെന്നും കോടതി വ്യക്തമാക്കി