- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദിഖ് കാപ്പൻ പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ തന്നെ തുടരും; വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി; തീരുമാനം കേസിൽ സാക്ഷി വിസ്താരം തുടങ്ങിയെന്ന ഇഡി വാദം കണക്കിലെടുത്ത്
ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അടക്കം പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി കെ.എ. റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്.
കേസ് കേരളത്തിലേക്ക് മാറ്റരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ലഖ്നൗവിൽ നിന്ന് കേരളത്തിലേക്ക് മാറ്റണമെന്നായിരുന്നു റൗഫ് ഷെരിഫിന്റെ ആവശ്യം
ഉത്തർപ്രദേശിലെ ഇ.ഡി സംഘമാണ് കേസ് കൈകാര്യം ചെയ്തതെന്ന് കോടതിയിൽ ഇ ഡി ചൂണ്ടിക്കാട്ടി. അന്വേഷണഘട്ടത്തിൽ ഉന്നയിക്കാത്ത ആവശ്യമാണ് ഇപ്പോൾ ഉയർത്തുന്നത്. കേസിൽ വിചാരണ ആരംഭിച്ചെന്നും സാക്ഷി വിസ്താരം തുടങ്ങിയെന്നും ഇ.ഡി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് സിദ്ദിഖ് കാപ്പൻ ജയിൽമോചിതനായത്. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത് 27 മാസത്തെ ജയിൽ വാസത്തിന് ശേഷമാണ്.