- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയുടെ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയത് പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് മുമ്പാകെ; കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് രോഗം വഷളാക്കി ഡോക്ടറുടെ പീഡനം; പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ഡോ.കെ.ഗിരീഷ് കുറ്റക്കാരനെന്ന് കോടതി; പ്രതി കുറ്റക്കാരനാകുന്നത് രണ്ടാമത്തെ പോക്‌സോ കേസിൽ
തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരിഷ് (59)നെ കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ കണ്ടെത്തി. വ്യാഴാഴ്‌ച്ച വിധി പറയും.പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽ ജാമ്യത്തിലാണ്.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രാഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്റെ വീടായ തണൽ (റ്റി എൻ ആർ എ 62 ) വിനോട് ചേർന്ന് സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്‌സിസ് പ്രാക്ടീസ് ടു പെർഫോം) എന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ മനോരോഗം വർദ്ധിച്ചു. തുടർന്ന് പ്രതി മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല.
വീട്ടുകാർ മറ്റ് പല മനോരോഗ വിദഗ്ദ്ധരെയും കാണിച്ചു. ഇതിലും കുറയാത്തതിനാൽ 2019 ന് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രി സൈക്ക്യാട്രി വിഭാഗത്തിൽ അഡ്‌മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നു എന്നും പറഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. മെഡിക്കൽ കോളേജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർച്ഛിച്ചതെന്ന് കുട്ടിയെ ചികിൽസിച്ച മറ്റ് ഡോക്ടർമാരും വിസ്താര വേളയിൽ പറഞ്ഞു. ഫോർട്ട് എസ് ഐമ്മാരായ കിരൺ.ടി.ആർ, എ.അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ഡോ.കെ.ഗിരീഷിന് എതിരായ ആദ്യ കേസ് ഇങ്ങനെ
തിരുവനന്തപുരം നഗരത്തിലുള്ള ഡോ.കെ.ഗിരീഷിന്റെ കൗൺസലിങ് സെന്ററിൽ വച്ച് പീഡനം നടന്നുവെന്നാണ് കേസ്. 13 കാരനായ ബാലൻ മൂത്ത കുട്ടിയെ അപേക്ഷിച്ച് പഠിപ്പിൽ പിന്നോക്കമാണെന്നും അതുകൊണ്ട് കൗൺസലിങ് നടത്തി പഠിപ്പ് മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ കൗൺസലിങ് സെന്ററിലെത്തിയത്. പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം ഡോക്ടർ കുട്ടിയെ കൗൺസലിംഗിന് വിധേയനാക്കി. കൗൺസലിംഗിനിടെ, കാമസംതൃപ്തി വരുത്തണമെന്ന ഉദ്ദേശത്തോടുകൂടി ഡോക്ടറായ പ്രതി ബാലന്റെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ പിടിച്ച് ലൈംഗികമായി പീഡിപ്പിച്ചും, കവിളിൽ ഉമ്മ വച്ചും ലൈംഗിക സംതൃപ്തി വരുത്തി എന്നാണ് ഫോർട്ട് പൊലീസ് ഇട്ട ആദ്യ പരാതിയിലെ എഫ്ഐആറിൽ പറയുന്നത്.
പഠനവൈകല്യമുണ്ടെന്ന സംശയത്തിൽ സ്‌കൂളിലെ കൗൺസിലറുടെ നിർദ്ദേശപ്രകാരമാണ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. പ്രശസ്തനായ ഡോക്ടറാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സമാധാനം തോന്നിയിരുന്നു. വൈകുന്നേരം 6.45ന് ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് കുട്ടിയെ ഒറ്റയ്ക്ക് അകത്തുവിളിച്ചത്. 20 മിനിട്ടുകൾക്ക് ശേഷം പുറത്തിറങ്ങിയ മകനിൽ കയറിപ്പോയപ്പോഴുള്ള പ്രസന്നത കണ്ടില്ല. തുടർന്ന് സംസാരിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് അനുഭവം പറഞ്ഞത്. ബോക്‌സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്‌തെന്ന് മകൻ പറഞ്ഞു. ഈ വിവരം അറിഞ്ഞുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ചൈൽഡ്‌ലൈൻ വിവരം തമ്പാനൂർ പൊലീസിന് കൈമാറി. സംഭവം നടന്നത് ഫോർട്ട് പൊലീസ് പരിധിയിലായതിനാൽ കേസ് അവിടേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. 2017 ഓഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഈ കേസിലാണ് അറസ്റ്റ് ഒഴിവാക്കി സുപ്രീംകോടതി വരെ ഗിരീഷ് നിയമപോരാട്ടം നടത്തിയത്. ഇതിനിടെയാണ് പുതിയ കേസ് എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ