കൊച്ചി: എസ്.എൻ.ഡി.പി.യോഗത്തിന്റെ ആവശ്യപ്രകാരം സർക്കാർ നിയോഗിച്ച ശശിധരൻ കമ്മീഷന്റെ പ്രവർത്തനം ഹൈക്കോടതി സ്‌റ്റേ ചെയതു. എസ്എൻഡിപിയോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സർക്കാർ കമ്മീഷനെ നിയമിച്ചത്. കമ്മീഷന്റെ നിയമനത്തെ ചോദ്യം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ എതിർപാനലാണ് ഹൈക്കോടതിയെ സമീപിച്ചത്.

രണ്ടുമാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. നിയമനത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. എസ്എൻ.ഡി.പി.യോഗ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിക്ക് എതിരെയുള്ള പാനലിലെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി സൗത്ത് ഇന്ത്യൻ ആർ വിനോദ്, പ്രസിഡന്റ് സ്ഥാനാർത്ഥി ഡി. രാജീവ്, ദേവസ്വം സെക്രട്ടറി സ്ഥാനാർത്ഥി മിഥുൻസാഗർ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

എസ് എൻ ഡി പി സംരക്ഷണ സമിതി വെള്ളാപ്പള്ളിക്കെതിരെ കൊടുത്ത മൂന്നു കേസുകൾ ഹൈക്കോടതിയുടെ പരിഗണയ്ക്കു ഉടനെ വരാനിരിക്കവേയാണ് ഇപ്പോഴത്തെ ഉത്തരവ് വന്നിരിക്കുന്നത്.