- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബില്ലുകളിൽ തീരുമാനം എടുക്കുന്നതിൽ ഗവർണർക്ക് സമയപരിധിയില്ല; അതിനർഥം തീരുമാനം അനന്തമായി നീട്ടുകയല്ല; ഗവർണർ-സർക്കാർ പോര് നിർഭാഗ്യകരമെന്നും സുപ്രീം കോടതി
ന്യൂഡൽഹി: പശ്ചിമബംഗാളിൽ സർക്കാർ - ഗവർണർ പോര് നിർഭാഗ്യകരമെന്ന് സുപ്രീം കോടതി. സർക്കാർ അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ ഗവർണർക്ക് സമയപരിധി ഇല്ല. അതിനർഥം തീരുമാനം അനന്തമായി നീട്ടുകയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു
ബംഗാളിലെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നിരീക്ഷണം. വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ അയച്ചിരിക്കുന്ന ഫയലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി ചൂണ്ടിക്കാണിച്ചു.
ഗവർണർക്ക് ഏതെങ്കിലും ഫയലിൽ ഒപ്പിടാൻ സമയപരിധി ഭരണഘടനയിൽ നിഷ്‌കർഷിച്ചിട്ടില്ലെന്നും എന്നാൽ അതിന്റെ അർഥം ഫയലുകൾക്ക് ഒപ്പിടാതെ തീരുമാനം അനന്തമായി വൈകിക്കാൻ പാടില്ലെന്നും കോടതി നീരിക്ഷിച്ചു. ഗവർണർ -സർക്കാർ പോര് നിർഭാഗ്യകരമാണെന്ന് കോടതി വാക്കാൽ പറയുകയും ചെയ്തു.
കേരളത്തിലും ബില്ലുകൾ ഗവർണർ ഒപ്പുവയ്ക്കാത്തതിന്റെ പേരിൽ, സർക്കാരുമായി അകൽച്ചയിലാണ്. ബില്ലുകൾ ഒപ്പിടുന്നത് വൈകുന്നതിന് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അടുത്തയിടെ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ