- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടെ ഉമ്മ അനുഭവിച്ച വേദന അയാളും അറിയണം. അയാളെ തൂക്കിക്കൊല്ലണം': സംശയരോഗം കാരണം മാതാവിനെ കൊലപ്പെടുത്തിയ പിതാവിന് എതിരെ മക്കൾ; സുലൈഖ കൊലക്കേസിൽ പ്രതി യൂനസ് കോയയ്ക്ക് എതിരെ 250പേജുള്ള കുറ്റപത്രം
മലപ്പുറം: പൊന്നാനിയിൽ സംശയരോഗം കാരണം ഭാര്യയെ തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ 39കാരനായ പ്രവാസിയായ ഭർത്താവിനെതിരെ 250 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് പൊലീസ്. പൊന്നാനി സ്വദേശി അലുങ്ങൽ സുലൈഖയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് യൂനസ് കോയക്കെതിരെയാണ് പൊന്നാനി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും നിർണായകമാണ്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് കുറ്റപത്രം സമർപിച്ചത്.
കഴിഞ്ഞ ജൂൺ 20നാണ് പൊന്നാനി സ്വദേശി അലുങ്ങൽ സുലൈഖയെ ഭർത്താവ് യുനസ്കോയ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ 5 ദിവസത്തിന് ശേഷം പൊലീസ് ഹൈദരാബാദിൽ നിന്നും പിടികൂടുകയായിരുന്നു.
'ഞങ്ങളുടെ ഉമ്മ അനുഭവിച്ച വേദന അയാളും അറിയണം. അയാളെ തൂക്കിക്കൊല്ലണം', യൂനസ് കോയക്കെതിരെ മക്കൾ രംഗത്തുവന്നിരുന്നു. പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴാണു അക്രാശവുമായി മക്കൾ രംഗത്തുവന്നത്. മക്കളോടൊപ്പം നാട്ടുകാരും ബന്ധുക്കളും പ്രതിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. അയാളെ ഞങ്ങൾക്ക് വിട്ടു താ എന്നു പറഞ്ഞാണു മക്കൾ രംഗത്തുവന്നിരുന്നത്.
തെളിവെടുപ്പിനിടെ നൂറുകണക്കിനാളുകൾ പ്രതിയെ കാണാനെത്തിയിരുന്നു. പ്രതിക്കെതിരെ നാട്ടുകാർ രോഷാകുലരായി. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. സുരക്ഷയും മറികടന്ന് നാട്ടുകാർ പലപ്പോഴും പ്രതിക്കരികിൽ എത്തിയിരുന്നു. കൊലപാതകം നടന്നത് പ്രതി പൊലീസിന് മുന്നിൽ വിവരിക്കുമ്പോൾ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. ഇതിനിടയിൽ പ്രതിയുടെ മൂത്ത മകളും ആൺകുട്ടിയും ഏറെ വൈകാരികമായി പ്രതികരിച്ചത് പൊലീസുകാരെപ്പോലും കണ്ണു നനയിപ്പിക്കുന്ന കാഴ്ചയായിരുന്നു.
ഭാര്യ സുലൈഖയെ വെട്ടിയും കുത്തിയും കൊന്നതും തുടർന്ന് നാടുവിട്ട ഇയാളെ ഇന്നലെയാണ് ഹൈദരാബാദിൽ നിന്നും പൊലീസ് പിടികൂടിയത് വിദേശത്തു നിന്നു നേരിട്ട് എത്തി പ്രവാസിയായ കോയ തന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് കോയയുമായി പിണങ്ങി സ്വന്തം വീട്ടിലാണ് സുലേഖയും കുട്ടികളും താമസിച്ചിരുന്നത്. കോയയുടെ സംശയരോഗമാണ് കൊലപാതകത്തിന് കാരണമായത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ കോയ നെഞ്ചിൽ ആദ്യം കുത്തുകയും മരണം ഉറപ്പിക്കൻ വേണ്ടി മുതുകിലും കുത്തുക അയിരുന്നു. കൊലനടത്തൻ ആയി വിദേശത്തായിരുന്ന പ്രതി മറ്റാരും അറിയാതെ നാട്ടിൽ എത്തി സുലൈഖയുടെ കനോലി കനാലിന്റെ തീരത്ത് ഉള്ള വീടിന് സമീപത്ത് ഒളിച്ചിരുന്നു രാത്രി കൃത്യം നടത്തിയത് .
സുലേഖയുടെ അലർച്ച കേട്ട് വീട്ടുകാർ ഓടി എത്തുമ്പോഴേക്കും പ്രതി കോയ പുഴവ കടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടന്ന ഉടൻതന്നെ പൊന്നാനി പൊലീസ് സ്ഥലത്തെത്തി എന്ന് മനസ്സിലായ പ്രതി ഒളിവിൽ പോയി. കൊലപാതകത്തിന് ശേഷം കൂട്ടായി പടിഞ്ഞാറേക്കര ഭാഗത്തേക്ക് പുഴ നീന്തി കടന്നു രക്ഷപെട്ട ശേഷം പൊന്തക്കാടുകളിലും മറ്റും രാത്രിയിൽ പതിയിരുന്ന ശേഷം പിറ്റേന്ന് രാവിലെ തിരൂരിൽ നിന്നും ട്രെയിൻ മാർഗം ചെറുപ്പകാലത്ത് പഠനം നടത്തുകയും പിന്നീട് ആക്രി കച്ചവടക്കാരൻ ആയി ജോലി ചെയ്യുകയും ചെയ്തിരുന്ന ഹൈദരബാദിൽ എത്തിയത്.
പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിന് ഒടുവിൽ ഹൈദരാബാദ് നാമ്പള്ളി എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ ആകുന്നത്. രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. പൊന്നാനി എം.ഐ.യു.പി സ്കൂളിലെ എം ടി.എ പ്രസിഡണ്ടായിരുന്നു കൊല്ലപ്പെട്ട സുലൈഖ.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ മേൽ നോട്ടത്തിൽ തിരൂർ ഡിവൈ.എസ്പി കെ.എം ബിജുവിന്റെ നേതൃത്വത്തിൽ പൊന്നാനി ഇൻസ്പെക്ടർ വിനോദ് വലിയറ്റൂർ, സബ് ഇൻസ്പെക്ടർ എം. കെ നവീൻ ഷാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.സജു കുമാർ, വൈ.പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ