- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത് അഞ്ചുകോടിയിലധികം കേസുകൾ; സുപ്രീം കോടതിയിൽ മാത്രം തീർപ്പാക്കാൻ 80,000 കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് വിവിധ കോടതികളിലായി തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകൾ. ഇതിൽ സുപ്രീംകോടതിയിൽ മാത്രം 80,000 കേസുകളാണ് തീർപ്പ് കൽപ്പിക്കാതെയുള്ളതെന്ന് ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ഡിസംബർ ഒന്ന് വരെയുള്ള കേസുകളുടെ കണക്കുകൾ അവതരിപ്പിച്ചത്.
തീർപ്പാക്കാതെ കിടക്കുന്ന 5,08,85,856 കേസുകളിൽ 61 ലക്ഷത്തിലധികം കേസുകൾ 25 ഹൈക്കോടതികളിലായുണ്ട്. ജില്ലാ, കീഴ്‌ക്കോടതികളിലായി 4.46 കോടി കേസുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കോടതികളിലായി രാജ്യത്താകെയുള്ളത് 26,568 ജഡ്ജിമാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുപ്രീംകോടതിയിൽ ഇത് 34 ജഡ്ജിമാരും ഹൈക്കോടതിയിൽ 1,114 ജഡ്ജിമാരുമാണുള്ളത്. 25,420 ജഡ്ജിമാരാണ് ജില്ലാ, കീഴ്‌ക്കോടതികളിലെ ആകെ അംഗസംഖ്യയെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ