- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരനുമായുള്ള ലൈംഗിക ബന്ധം: ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12കാരിയുടെ ഹർജി ഹൈക്കോടതി തള്ളി; അനുമതി നിഷേധിച്ചത് പെൺകുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തി
കൊച്ചി: സഹോദരനുമായുള്ള ലൈംഗികബന്ധത്തിന്റെ പേരിൽ, ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12കാരിയുടെ ഹർജി കേരള ഹൈക്കോടതി നിരസിച്ചു. 34ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്. ഇപ്പോഴത്തെ ഗർഭഛിദ്രം പെൺകുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് കണക്കിലെടുത്താണ് കോടതി അനുമതി നൽകാത്തത്.
സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് 12 വയസുകാരി ഗർഭിണിയായത്. കഴിഞ്ഞ മാസം 22നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതിയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായും സാരമായി ബാധിക്കുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ വാദിച്ചു.
എന്നാൽ മെഡിക്കൽ വിദഗ്ദ്ധരുടെ കീഴിൽ സ്വാഭാവിക പ്രസവമോ സിസേറിയനോ വഴി കുട്ടിയുടെ ജനനം നടക്കട്ടെയന്നാണ് കോടതി നിർദേശിച്ചത്. പെൺകുട്ടിക്ക് പ്രസവം വരെ അടുത്തുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടാമെന്നും കോടതി അറിയിച്ചു.
36-ാം ആഴ്ചയിൽ ഭ്രൂണം പൂർണ വളർച്ചയെത്തിയ ശേഷം മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ദ്ധർ കുട്ടിയുടെ പ്രസവ രീതി തീരുമാനിക്കും. പ്രസവശേഷം കുട്ടിയുടെ പൂർണ സുരക്ഷ ഉറപ്പ് വരുത്താമെന്നും കോടതി ഉറപ്പ് നൽകി. കൂടാതെ പ്രസവം വരെ മാതാപിതാക്കളുടെ കൂടെയുള്ള കുട്ടിയുടെ ജീവിതസാഹചര്യം നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ