- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത ഫുൾ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി
തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകയുക്തയുടെ ഫുൾ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആർ.എസ്. ശശികുമാർ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി ഫയൽ ചെയ്തു.
മുഖ്യമന്ത്രി ഉൾപ്പടെ പതിനേഴു മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയുള്ള ഹർജിയിൽ, ലോകായുക്ത രജിസ്ട്രാറെയും എതിർ കക്ഷിയാക്കിയാണ് റിട്ട് ഹർജി ഫയൽ ചെയ്തിട്ടുള്ളത്.
ദുരിതാശ്വാസനിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിക്ക് സാധുത(മെയിന്റനബിലലിറ്റി )ഉള്ളതായും ,നിധിയിൽ നിന്നും തുക അനുവദിക്കുന്നതിൽ മന്ത്രിസഭ ഗുരുതരമായ കൃത്യവിലോപം നടത്തിയിട്ടുണ്ടെങ്കിലും തുക അനുവദിച്ചതിൽ സ്വജനപക്ഷപാതം നടന്നതായി തെളിയിക്കാനാകാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിന്യായതിൽ വ്യക്തമാക്കിയതെങ്കിലും, ഹർജ്ജിക്ക് സാധുത (മെയിന്റനബിലിറ്റി) തന്നെ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫുൾ ബെഞ്ചിലെ മറ്റ് രണ്ട് ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ-ഉൽ റഷീദും,ജസ്റ്റിസ് ബാബു മാത്യു ജോസഫും ഹർജി തള്ളിയത്.
പരാതി ആദ്യം പരിഗണിച്ച മുൻ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള മൂന്ന് അംഗ ഫുൾ ബെഞ്ച് സാധുത ഉള്ളതായി കണ്ടെത്തിയ ഹർജി വീണ്ടുംമൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ട് പരാതിക്ക് സാധുതയില്ലെന്ന് കണ്ടെത്തിയത്
നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും, ഉപലോകയുക്തമാരായ രണ്ടുപേരും ഹർജിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പരേതനായ എംഎൽഎയുടെ ജീവചരിത്രപുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് പങ്കെടുത്തതും, ഓർമ്മക്കുറിപ്പുകൾ എഴുതിയതും നീതിന്യായപീഠത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്നും ഈ സാഹചര്യത്തിൽ ലോകായുക്ത വിധി റദ്ദാക്കി പുനർ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിട്ട് ഹജ്ജി ഫയൽ ചെയ്തിട്ടുള്ളത്.
ദുരിതാശ്വാസനിധിയിൽ ദുർവിനിയോഗം നടന്നതായി കണ്ടെത്തിയ ലോകായുക്ത തന്നെ മന്ത്രിസഭാ നടപടിയിൽ സ്വജനപക്ഷപാതം നടന്നിട്ടില്ലെന്ന് പറയുന്നതിൽ നീതീകരണമില്ലെന്നും, ഉപലോകയുക്തമാരെ പറ്റി വ്യക്തിപരമായ പരാമർശമുള്ളതിനാൽ വിചാരണ വേളയിൽ ആവശ്യമെങ്കിൽ രണ്ട് ഉപലോകയുക്തമാരെയും എതിർകക്ഷികളാക്കുവാൻ അനുവാദം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .
ഹർജിക്കാരൻ, സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
അന്തരിച്ച മുൻ എൻ. സി.പി.നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് പിഡബ്ല്യുഡി വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ ജോലിക്ക് പുറമെ കുടുംബത്തിന്റെ ബാങ്ക് വായ്പ കുടിശ്ശിക അടയ്ക്കാൻ 8.6ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരണപെട്ട സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് നിയമ പ്രകാരമുള്ള അനുകൂല്യങ്ങൾക്ക് പുറമെ 20 ലക്ഷം രൂപയും മന്ത്രിസഭകുറിപ്പ് കൂടാതെ ഔട്ട് ഓഫ് അജണ്ടയായി ദുരിതാശ്വാസ നിധിയിൽ നിന്നും നേരിട്ട് അനുവദിച്ചത് ചട്ട വിരുദ്ധവും സ്വജനപക്ഷപാതവുമാണെന്നാണ് ഹർജിക്കാരന്റെ പരാതി.
ഒന്നാം പിണറായി സർക്കാറിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ഹർജ്ജിയിൽ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിച്ച് മറ്റുള്ളവർ നിലവിൽ മന്ത്രിമാരല്ല.