- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷീല സണ്ണി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത് ഗുരുതരമായ കാര്യം
കൊച്ചി: വ്യാജ ലഹരി കേസിൽ ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത് ഗുരുതരമെന്ന് ഹൈക്കോടതി. മനഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഷീല സണ്ണി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. 10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഷീല സണ്ണി കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി കേസിൽ ആരോപണവിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരും എക്സൈസ് കമ്മീഷണർ അടക്കമുള്ളവരുമാണ് സമഗ്രമായ മറുപടി നൽകേണ്ടത്.
മറ്റാർക്കും ഇത് സംഭവിക്കാൻ പാടില്ലെന്നതിനാലാണ് എക്സൈസിനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്തതതെന്ന് ഷീല സണ്ണി പറഞ്ഞു. കേരള സർക്കാർ, എക്സൈസ് കമ്മീഷണർ, അഡീഷണൽ എക്സൈസ് കമ്മീഷണർ, അസിസ്ന്റ് എക്സൈസ് കമ്മീഷണർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ നാല് വരെയുള്ള എതിർ കക്ഷികൾ. ഇവർ ഷീല സണ്ണിക്കെതിരായുള്ള വ്യജ ലഹരി കേസിൽ സമഗ്രമായ മറുപടി നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കേസ് ഈ മാസം 7ന് വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷീലയുടെ അടുത്ത സുഹൃത്തായ നാരായണദാസ് എന്ന വ്യക്തിയാണ് യുവതിയെ വ്യാജ ലഹരി കേസിൽ കുടുക്കിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഷീലയുടെ സ്കൂട്ടറിൽ എൽഎസ്ഡി സ്റ്റാമ്പുണ്ടെന്ന് എക്സൈസിനെ അറിച്ചതും നാരായണദാസ് തന്നെയാണ്. തുടർന്നാണ് 72 ദിവസം ഷീല സണ്ണി ജയിൽ കഴിഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിൽ ഇത് എൽഎസ്ഡി സ്റ്റാമ്പല്ലെന്ന് തെളിയുകയായിരുന്നു.
2023 ജൂലൈ അഞ്ചിനാണ് ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയത്. എൽ.എസ്.ഡി ലഹരി സ്റ്റാംപ് കടത്തിയെന്ന വ്യാജ ആരോപണത്തിലായിരുന്നു എക്സൈസ് കേസെടുത്തത്.