- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ഹസ്സൻകുട്ടി അപകടകാരിയെന്ന് പൊലീസ്
തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി അബ്ദുൾ റഹ്മാൻ മകൻ അബു എന്നും കബീർ എന്നും വിളിപ്പേരുള്ള ഹസ്സൻകുട്ടിയെ (47) തിരുവനന്തപുരം അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മാർച്ച് 18 വരെ റിമാന്റ് ചെയ്തു. അതേ സമയം കേസ് പോക്സോ കോടതിക്ക് മാറ്റി. 18 ന് പൂജപ്പുര ജില്ലാ ജയിൽ സൂപ്രണ്ട് പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കാൻ എസി ജെ എം എൽസാ കാതറിൻ ഉത്തരവിട്ടു.
രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സൻകുട്ടി. മോഷണക്കേസുൾപ്പെടെ നിരവധിക്കേസിൽ പ്രതിയായ ഹസ്സൻകുട്ടി തട്ടുകടയിൽ ജോലി ചെയ്ത് റോഡരികിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്.
താൻ ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോൾ ദത്തെടുത്ത് നാവായികുളത്ത് എത്തിയതാണെന്നുമാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. കുട്ടിയെ ഉപേക്ഷിച്ച തമ്പാനൂരിൽ നിന്നും ആലുവയിലും അവിടെനിന്നും പളനിയിൽ പോയി തലമൊട്ടയിച്ചുവെന്നും ഇയാൾ പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിയപ്പോഴും ധരിച്ചിരുന്നത്.
അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങൾ ആണ്. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം മുഖം മൂടി റെയിൽവേ ട്രാക്കുവഴി പോകുന്ന ഒരാളുടെ ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണമാണ് ഹസ്സൻകുട്ടിയെന്ന കബീറിലേക്ക് അന്വേഷണം എത്തിയത്. ഹസ്സന്റെ സിം കാർഡ് പരിശോധിച്ചപ്പോഴും സംഭവം നടന്ന ദിവസം രാത്രിയിൽ ഇയാൾ ചാക്കയിൽ എത്തിയെന്ന് വ്യക്തമായി. രണ്ടുവയസ്സുകാരിയെ കണ്ടെത്തിയെങ്കിലും ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നത് കണ്ടെത്താനാകാതെ ആദ്യഘട്ടത്തിൽ പൊലിസ് നട്ടം തിരിഞ്ഞു.
നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു. ഇക്കഴിഞ്ഞ 18-ാം തീയതി രാത്രി 11ന് ശേഷം ഒരാൾ റെയിൽവേ ട്രാക്കിലൂടെ ആനയറ ഭാഗത്ത് തലയിൽ മുണ്ടിട്ടു നടന്നു പോകുന്ന ദൃശ്യങ്ങൾ കണ്ട് പൊലിസിന് സംശയം തോന്നി. പിന്നീട് ആ വഴി ദൃശ്യങ്ങൾ പരിശോധിച്ചു. ആനയറിയിലെത്തി ആൾ തലയിലെ തുണി മാറ്റി. പിന്നീട് വെൺപാലവട്ടത്ത് എത്തി.
ഒരു തട്ടുകടയ്ക്ക് സമീപം കിടന്നുറങ്ങി. രാവിലെ കെഎസ്ആർടിസി ബസ്സു കയറി തമ്പാനൂരിലെത്തി. തമ്പാനൂരിൽ നിന്നും മുഖം വ്യക്തമാകുന്ന പകൽ ദൃശ്യങ്ങൾ കിട്ടി. ജയിൽ അധികൃതകരാണ് പോക്സോ കേസിൽ ജനുവരി 12ന് പുറത്തിറങ്ങിയ ഹസ്സൻകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പൊലിസ് കുട്ടിയെ കാണാതാകുന്ന ദിവസത്തെ ചാക്ക എയർപോർട്ട് റോഡിലെ ദൃശ്യങ്ങൾ വിശദമായ പരിശോധിച്ചത്.
പേട്ടയിൽ ട്രെയിൻ ഇറങ്ങിയ ഹസ്സൻകുട്ടി നടന്നു പോകുന്നതും ഇടയ്ക്ക് ഒരു ബൈക്കിന് പിന്നിൽ കയറി ചാക്കയിലിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇയാൾ കയറിയ ബൈക്കുകാരനെ കണ്ടെത്തി പൊലിസ് വിവരങ്ങൾ ചോദിച്ചു. ബ്രഹ്മോസ് ദൃശ്യങ്ങൾ നിർണായകമായി. ബ്രഹ്മോസിലെ ദൃശ്യങ്ങളിൽ ഹസ്സൻകുട്ടിയുണ്ട്. പക്ഷെ തൊട്ടടുത്ത ആൾ സൈയൻസ് കോളജിലെ സിസിടിവിയിൽ ഇയാളില്ല. ഇതോടെ സമീപത്തെ വിജനമായ സ്ഥലത്തേക്ക് ഇയാൾ തിരിഞ്ഞുവെന്ന് വ്യക്തമാകുകയായിരുന്നു.