- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്
തിരുവനന്തപുരം: വന്ധ്യത ചികിത്സക്ക് നിർബന്ധിച്ച ഭാര്യയെ റബർ ടാപ്പിങ് കത്തികൊണ്ട് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വാമനപുരം അടുപ്പു പാറ നിവാസിയായ പെന്തക്കോസ്റ്റ് പ്രാർത്ഥന നടത്തുന്ന ജയരാജിനെയാണ് ഭാര്യ ലത (31)യെ നിഷ്ഠൂരമായി കൊലെ ചെയ്ത കേസിൽ ശിക്ഷിച്ചത്.
തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ആജ് സുദർശനാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. മനസാക്ഷിയെ മരവിപ്പിക്കുന്ന കൃത്യം ചെയ്ത പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടർ ആർ. പ്രവീൺ കുമാറാണ് ഹാജരായത്.
2012 ഏപ്രിൽ 23 ന് രാവിലെ 5.30 നാണ് സംഭവം നടന്നത്. 2009 ൽ ജാതി മതാചരപ്രകാരം വിവാഹിതരായ ദമ്പതികൾക്ക് 3 വർഷമായിട്ടും കുഞ്ഞു ജനിക്കാത്തതിനെ തുടർന്ന് നടത്തിയ വൈദ്യ പരിരോധനയിൽ ജയരാജിനാണ് കുഴപ്പമെന്ന് കണ്ടെത്തി. തുടർന്ന് ലത ഭർത്താവിനോട് ചികിത്സ നടത്താൻ ഡോക്ടറെ കാണാൻ പോകാൻ നിരന്തരം ആവശ്യപ്പെട്ടതിൽ വച്ചുള്ള അമർഷത്താലും നീരസത്താലും കൊല ചെയ്തുവെന്നാണ് കേസ്.
റബ്ബർ പുരയിടത്തിൽ കൊണ്ടുപോയി ടാപ്പിങ് കത്തി കൊണ്ട് കുത്തുകയായിരുന്നു. 5.45 ന് കുത്തി രക്തം വാർന്ന് അബോധാവസ്ഥയിലാക്കിയ ശേഷം വസ്ത്രം ധരിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി 7.10 വരെ പെന്തക്കോസ്റ്റ് ആചാരപ്രകാരം പ്രാർത്ഥന നടത്തി. തുടർന്ന് ജനങ്ങളുടെ നിർബന്ധ പ്രകാരം 108 ആംബുലൻസ് വരുത്തി വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചത് മരിച്ച ശേഷമാണ്. brought dead എന്ന് ഡോക്ടർ രേയപ്പെടുത്തി വെഞ്ഞാറമൂട് പൊലീസിൽ ഇന്റിമേഷൻ കൊടുത്തതോടെയാണ് നിഷ്ഠൂര പാതകത്തിന്റെ ചുരുളഴിഞ്ഞത്.