- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ജയിൽ വാർഡന്മാർക്കെതിരെ കേസെടുക്കാൻ ഉത്തരവ്
തിരുവനന്തപുരം: ജയിലിൽ പീഡനവും തടവുപുള്ളിയുടെ ഭാര്യയോട് പണവും ഫോൺ നമ്പറും ഇൻസ്റ്റഗ്രാം ഐഡിയും ചോദിച്ച് പൂവാല ശല്യവും ജാതി അധിക്ഷേവും നടത്തിയെന്ന മൊഴിയിൽ രണ്ട് വാർഡന്മാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ജി. രാജേഷിന്റെതാണുത്തരവ്.
സംഭവം ജയിൽ റിവ്യൂ കമ്മിറ്റി അദ്ധ്യക്ഷനായ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണൻ മുമ്പാകെ റിപ്പോർട്ട് ആയി സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. നെയ്യാറ്റിൻകര സബ്ബ് ജയിൽ വാർഡന്മാരായ ഷാൻ, മനു എന്നിവർക്കെതിരെയാണ് കേസ്. ഡിജിപിക്ക് പ്രതിയുടെ ഭാര്യ പരാതിപ്പെട്ടെങ്കിലും തടവുപുള്ളിയുടെ ജയിൽ മാത്രം മാറ്റിയെന്ന് പരാതിക്കാരനായ അൽ ജസിം കോടതിയിൽ മൊഴി നൽകി. ജയിലിൽ തന്നെ കാണാൻ വരുന്ന ഭാര്യയെ ഇന്റർവ്യൂ ഹാളിൽ പ്രവേശിപ്പിക്കാതെ സ്വകാര്യമായി മറ്റൊരു മുറിയിൽ വിളിച്ചു വരുത്തി തന്നോട് സംസാരിപ്പിച്ച ശേഷമാണ് വാർഡൻ ഷാൻ ലൈംഗികച്ചുവയോടെ സംസാരിച്ച് ഇപ്രകാരം പ്രവർത്തിച്ചതെന്നും അൽ ജസിം മൊഴി നൽകി.
ഡിജിപിയും ജയിൽ സൂപ്രണ്ടും വാർഡന്മാരെ സംരക്ഷിക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്.