- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയfല്ലെന്ന് ദിലീപ് വാദിച്ചു. മൊഴികളുടെ പകർപ്പ് നൽകണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു.
തീർപ്പാക്കിയ ഒരു അപ്പീലിലാണ് മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും അപ്പീലിൽ വാദിക്കുന്നു. ദിലീപിന്റെ അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും.
അന്വേഷണ റിപ്പോർട്ടിലെ മൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് നൽകാനാണ് ഏപ്രിൽ 12ന് ഹൈക്കോടതി ജില്ലാ ജഡ്ജിക്ക് നിർദ്ദേശം നൽകിയത്. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹരജി നിലനിൽക്കുമോ എന്നതിൽ വിശദമായി വാദം കേൾക്കാനായി കേസ് മെയ് 30ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
മെമ്മറി കാർഡിന്റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു ഹർജി. കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണമല്ല നടന്നതെങ്കിൽ ഹൈക്കോടതിക്ക് സ്വമേധയാ ഇടപെടാമെന്ന് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, റിപ്പോർട്ട് അതിജീവിതയ്ക്ക് മാത്രം നൽകിയെങ്കിലും വിവരങ്ങൾ മാധ്യമങ്ങളിലെത്തിയെന്നും അത് ജുഡിഷ്യറിക്ക് തന്നെ അപമാനമാണെന്നും ദിലീപ് ആരോപിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവച്ച് ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അടിമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎയായ മഹേഷ്, വിചാരണക്കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർ മെമ്മറികാർഡ് പരിശോധിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്.
മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. ആരോപണങ്ങൾ ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. 2018ൽ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിൽ സൂക്ഷിച്ചു എന്നുള്ള ഗുരുതര കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. അപ്രകാരം സൂക്ഷിക്കാമെന്ന ധാരണയിലായിരുന്നു ഇങ്ങനെ ചെയ്തതെന്നായിരുന്നു മൊഴി നൽകിയത്.
2018 ഡിസംബർ 13ന് ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് സ്വന്തം ഫോണിൽ മെമ്മറി കാാർഡ് പരിശോധിച്ചു. രാത്രിയിൽ നടത്തിയ പരിശോധന ജഡ്ജിയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നും മൊഴിയിൽ ഉണ്ട്. ഇങ്ങനെ പരിശോധിക്കാൻ ജഡ്ജി നിർദ്ദേശിച്ചിരുന്നോ എന്ന് പരിശോധിച്ചിട്ടില്ല. 2021 ജൂലായ് 19 നാണ് വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചത്. സ്വന്തം ഫോൺ ഉപയോഗിച്ചായിരുന്നു പരിശോധന. ഈ ഫോൺ 2022 ൽ ഒരു യാത്രക്കിടയിൽ നഷ്ടമായെന്നും മൊഴി നൽകിയിട്ടുണ്ട്.