- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മായാമുരളി കൊലപാതകത്തിൽ പ്രതിക്ക് ജാമ്യമില്ല
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട സ്വദേശിനി മായാമുരളി (37) കാട്ടാക്കട മുതിയാവിളയിൽ കൊല്ലപ്പെട്ട കേസിൽ പ്രതി ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്തിന്(31) ജാമ്യം നിരസിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് മെയ് 21 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യ ഹർജി തള്ളിയത്.
മായ മുരളിക്കൊപ്പം താമസിച്ചിരുന്നയാളാണ് രഞ്ജിത്ത്. പേരൂർക്കട ഹാർവിപുരം സ്വദേശിനിയായ മായാമുരളിയെ മെയ് 9 നാണ് കാട്ടാക്കട മുതിയാവിളയിലെ വാടകവീടിനു സമീപത്തെ റബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ രഞ്ജിത്തിനെ കാണാതായിരുന്നു. ഓട്ടോയും മൊബൈൽ ഫോണും ഉപേക്ഷിച്ച ശേഷമായിരുന്നു ഇയാൾ മുങ്ങിയത്. എന്നാൽ പേരൂർക്കടയുടെ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ ഇയാൾ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ നാടുവിടുകയായിരുന്നു. പൊലീസിന്റെ തെരച്ചിലിൽ തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാൻ ഒരു വർഷം മുൻപാണ് രഞ്ജിത്ത് എത്തുന്നത്. ഭർത്താവ് മരിച്ച മായയുമായി രഞ്ജിത്ത് അടുത്തു. എട്ട് മാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. മൂക്കിനേറ്റ ക്ഷതവും ക്രൂര മർദ്ദനവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മായയെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നു എന്നാണ് ബന്ധുക്കൾ നൽകിയ സാക്ഷിമൊഴികളിൽ പറയുന്നത്. മരിക്കുന്നതിന്റെ തലേദിവസവും യുവതിയെ ക്രൂര മർദനത്തിന് ഇരയാക്കിയിരുന്നു.