- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുജിസി മാനദണ്ഡമില്ലാത്ത വിസിമാർക്ക് ചാൻസലറുടെ നോട്ടീസ്; വി സി.മാരുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് സതീഷ് നൈനാൻ പിന്മാറി; ഹർജ്ജികൾ പുതിയ ബഞ്ചിലേക്ക്
കൊച്ചി: വി സി. സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ നോട്ടീസ് നൽകിയതിനെതിരേ വിവിധ സർവകലാശാലകളിലെ വി സി.മാർ നൽകിയ ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സതീഷ് നൈനാൻ പിന്മാറി. മറ്റൊരു ബെഞ്ച് അടുത്ത ദിവസം ഹർജികൾ പരിഗണിക്കും.
ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരേ കേരള സർവകലാശാല, എം.ജി. സർവകലാശാല, കണ്ണൂർ സർവകലാശാല, കലിക്കറ്റ് സർവകലാശാല, കുസാറ്റ്, മലയാളം സർവകലാശാല, കാലടി സംസ്‌കൃത സർവകലാശാല, കുഫോസ്, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല എന്നിവയുടെ വി സി.മാർ നൽകിയ ഹർജികളാണ് ഹൈക്കോടതിയിലുള്ളത്.
സാങ്കേതിക സർവകലാശാല വി സി.യുടെ നിയമനം യുജിസി. മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് സമാന രീതിയിൽ നിയമനം ലഭിച്ച വി സി.മാർക്കാണ് ചാൻസലർ നോട്ടീസ് നൽകിയത്. നേരത്തേ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിച്ചിരുന്ന ഹർജികൾ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറിയതിനെത്തുടർന്നാണ് പുതിയ ബെഞ്ചിലേക്ക് മാറിയത്.