കൊച്ചി: കൊച്ചിയിലെ കാനകളെ കുറിച്ച് പറഞ്ഞ് ഹൈക്കോടതിക്കും മതിയായി. കാനയുടെ അവസ്ഥയിൽ കടുത്ത അമർഷം രേഖപ്പെടുത്തി ഹൈക്കോടതി. ആരും കോടതി ഉത്തരവുകൾ അംഗീകരിക്കുന്നില്ലെന്നും ഹൈക്കോടതി ഹരജികളിൽ നിന്ന് പിന്മാറുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കൊച്ചിയെ വിധിക്കു വിട്ടുകൊടുക്കാമെന്നും മടുത്ത് പിന്മാറുകയാണെന്നുമാണ് ഹർജി പരിഗണിക്കവേ ഇന്ന് കോടതി പറഞ്ഞത്. സ്ഥിരമായി പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് കോടതിക്കും നാണക്കേടാണ്. സർക്കാർ വിഷയം അതീവ ഗൗരവമായി കാണണമെന്നും കോടതി ആവശ്യപ്പെട്ടു.
അഹീെ ഞലമറ മലബാർ സിമന്റ്‌സിലെ ശശീന്ദ്രന്റേയും കുഞ്ഞുങ്ങളുടെയും മരണം: ആത്മഹത്യയെന്ന സിബിഐ റിപ്പോർട്ട് തട്ടിക്കൂട്ടിയതെന്ന് കോടതി

ഓപ്പറേഷൻ ബ്രേക്ക് ത്രൂ അവസാനിപ്പിക്കാൻ ഉത്തരവിടേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചക്കകം അന്തിമ തീരുമാനമെടുത്ത് കോടതിയെ അറിയിക്കാനാണ് നിർദ്ദേശം. ഹരജി തിങ്കളാഴ്ച പരിഗണിക്കും.

പൊട്ടിപ്പൊളിഞ്ഞ കാനകൾ രണ്ടാഴ്‌ച്ചയ്ക്കകം അന്തർദേശീയ നിലവാരത്തിൽ നന്നാക്കണമെന്ന് കൊച്ചി കോർപ്പറേഷന് നവംബർ 18 ന് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിരുന്നു. കാനയിൽ മൂന്ന് വയസ്സുകാരൻ വീണ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിർദ്ദേശം.

സംഭവത്തിൽ കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയിൽ നേരിട്ടെത്തി ഖേദം രേഖപ്പെടുത്തിയിരുന്നു. ഖേദമല്ല, നടപടിയാണ് ആവശ്യമെന്നായിരുന്നു അന്ന് കോടതി നൽകിയ മറുപടി.