കൊച്ചി: ലിവ് ഇൻ റിലേഷൻ പങ്കാളിയായ യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനി സുമയ്യ ഷെറിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തുടർ നടപടികൾ അവസാനിപ്പിച്ചു. കോടതിയിൽ ഹാജരായ യുവതി ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണ് താൽപര്യമെന്നും അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തുടർനടപടികൾ അവസാനിപ്പിച്ചത്.

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സൗഹൃദത്തിലായ മലപ്പുറം സ്വദേശികളായ ഇരുവരും പ്രായപൂർത്തിയായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ജനുവരി 27ന് ഇരുവരും വീടുവിട്ടു. എന്നാൽ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി.

ഒരുമിച്ചു ജീവിക്കാൻ കോടതി അനുവാദം നൽകിയതോടെ ഇവർ എറണാകുളത്തേക്ക് താമസം മാറി. എന്നാൽ മെയ്‌ 30ന് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നാണ് സുമയ്യ നൽകിയ പരാതി. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സൗഹൃദത്തിലായ മലപ്പുറം സ്വദേശിനികളായ ഇരുവരും പ്രായ പൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചിരുന്നു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ജനുവരി 27നു ഇരുവരുംവീടുവിട്ടു. അഫീഫയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

ഒരുമിച്ചു ജീവിക്കാൻ കോടതി അനുവാദം നൽകിയതിനെത്തുടർന്ന് യുവതികൾ എറണാകുളത്തേക്കു താമസം മാറ്റുകയായിരുന്നു. എന്നാൽ മാസങ്ങൾക്കിപ്പുറം മെയ്‌ 30നു യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചു സുമയ്യ പരാതി നൽകി. രണ്ടുപേരും എവിടെയാണെന്ന് അഫിഫയുടെ കുടുംബം നിരന്തരം അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നുമായിരുന്നു സുമയ്യയുടെ പരാതി.

പെണ്ണിന്റെ കൂടെ പോയതാണ് പ്രശ്‌നമെന്നാണ് അവളുടെ വീട്ടുകാർ പറഞ്ഞതെന്നും ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണമെന്നും കാണിച്ച് സുമയ്യ ഷെറിൻ ഹൈക്കോടതിയെ സമീപിച്ചു. ജൂൺ 9-ന് അഫീഫയെ കോടതിയിൽ ഹാജരാക്കണം എന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നുവെങ്കിലും അഫീഫ ഹാജരായില്ല. ഇവർക്ക് വേണ്ടി ഹാജരായ വക്കീൽ കുട്ടിയെ ഹാജരാക്കാൻ പത്ത് ദിവസം സമയം ചോദിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തു.

പത്ത് ദിവസം കൊണ്ട് അഫീഫയ്ക്ക് എന്ത് വേണമെങ്കിലും സംഭവിക്കാം എന്നും കൺവെർഷൻ തെറാപ്പി ഉൾപ്പെടെയുള്ളവ നടക്കാൻ സാധ്യതയുണ്ടെന്നും സുമയ്യ ആശങ്കപ്പെട്ടിരുന്നു. കൺവെർഷൻ തെറാപ്പിയുടെ ഭാഗമായി നിരന്തരം മരുന്നുകൾ നൽകുന്നത് ആളുകൾ ആത്മഹത്യ ചെയ്യാൻ വരെ കാരണമാകാം എന്നും സുമയ്യ പേടിച്ചിരുന്നു.