- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ മതേതര രാജ്യം; അര മണിക്കൂർ നമസ്‌കാരം കൊണ്ട് ഒന്നും സംഭവിക്കില്ല'; മധുരയിലെ ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; അഭിപ്രായം അറിയിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പിന് നിർദ്ദേശം
മധുര: തമിഴ്‌നാട് മധുരയിൽ ബക്രീദ് നമസ്‌കാരം തടയണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂർ നമസ്‌കരിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു. മധുരയിൽ മുരുക ക്ഷേത്രത്തോടു ചേർന്നിരിക്കുന്ന തിരുപറകുന്ദ്രം ദർഗയിലെ നമസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാമലിംഗം എന്നയാൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
രാമലിംഗം എന്നയാൾ സമർപ്പിച്ച ഹർജി രൂക്ഷ വിമർശനം ഉന്നയിച്ചാണ് മധുരബഞ്ച് തള്ളിയത്. തിരുപ്പരകുണ്ട്രം ദർഗയിലെ നമസ്‌കാരം, അടുത്തുള്ള മുരുകൻ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്ക് തടസ്സമെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ ദർഗയിലെ അര മണിക്കൂർ നമസ്‌കാരം കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ കോടതി, ഇന്ത്യ മതേതരരാജ്യമാണെന്നും വ്യക്തമാക്കി. വിഷയത്തിലെ അഭിപ്രായം അറിയിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ. നാളെ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിനായി സംസ്ഥാനത്തുടനീളം പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ ബലി കർമ്മം നിർവഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദർശിച്ച് ആശംസകൾ കൈമാറി പെരുന്നാൾ ആഘോഷത്തിന്റെ നിറവിലേക്ക്.
സംസ്ഥാനത്ത് നാളെയാണ് ബലിപ്പെരുന്നാൾ. ആത്മസമർപ്പണത്തിന്റെ ഓർമ്മ പുതുക്കുന്ന ബലിപ്പെരുന്നാളിനായി വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. പള്ളികളിലും ഈദ്ഗാഹുകളിലും നാളെ പ്രത്യേക നമസ്‌കരാം നടക്കും. ത്യാഗം സഹനം സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗ ത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിനം.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകൻ ഇസ്മാ ഈലിനെ ദൈവ കൽപ്പന പ്രകാരം ബലി കൊടുക്കാൻ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നൽകാൻ ദൈവം നിർദേശിച്ചതായാണ് വിശ്വാസം.
മറുനാടന് മലയാളി ബ്യൂറോ