- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2017 നവംബറിൽ മറാഠകൾക്ക് സംവരണം നൽകാൻ ആദ്യം അമ്പത് ശതമാന പരിധി ലംഘിച്ചത് മഹാരാഷ്ട്ര; അസാധാരണ സാഹചര്യം ബോധ്യപ്പെട്ടുത്താത്തിനാൽ മറാഠ സംവരണ നിയമം റദ്ദാക്കിയത് സുപ്രീംകോടതി; ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധിയോടെ അപ്രസക്തമാകുന്നത് ആ മറാഠാ കേസ്; 103-ാം ഭരണഘടനാ ഭേദഗതിക്ക് പരിരക്ഷ; ഇനി സ്വകാര്യ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിലും സാമ്പത്തിക സംവരണം
തിരുവനന്തപുരം: മറാഠ സംവരണകേസിലെ സുപ്രീംകോടതിവിധി, മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തെ യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്ന അഭിപ്രായം സജീവമായിരുന്നു. ഈ കേസിൽ മഹാരാഷ്ട്രാസർക്കാർ മറാഠി സമുദായത്തിന് പിന്നാക്കക്കാർക്കുള്ള സംവരണം നല്കിയ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്. പ്രസ്തുത വിധിയെ സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായപ്രകടനങ്ങൾ മുന്നാക്കത്തിലെ പിന്നാക്കവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള ആരോപണം ശക്തമായിരുന്നു. ഏതായാലും ഭരണഘടനാ ബഞ്ചിന്റെ വിധിയോടെ മറാഠാ കേസും മുന്നോക്ക സംവരണത്തിൽ അപ്രസക്തമാകുകയാണ്.
2019 ജനുവരിയിലാണ് 103-ാമത് ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിൽ ഭേദഗതി ചെയതാണ് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത്. ഇതോടെ സർക്കാർ, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന് സംവരണം ഏർപ്പെടുത്താൻ സാധിക്കും. ഈ ഭേദഗതിയാണിപ്പോൾ സുപ്രീം കോടതി ശരിവെച്ചത്. ഇതോടെ മറാഠാ കേസിലെ ചർച്ചകളും ഇനി അപ്രസക്തമാകും.
2017 നവംബറിൽ മറാഠകൾക്ക് സംവരണം നൽകാൻ നിയമം പാസാക്കിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ സംവരണ പരിധി ലംഘിച്ചിരുന്നു. മറാത്ത സംവരണം ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിച്ച സുപ്രീംകോടതി ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനപരിശോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനപരിശോധിക്കണം എന്ന മഹാരാഷ്ട്ര സർക്കാരിന്റെ നിലപാടിൽ എല്ലാ സംസ്ഥാനങ്ങളുടെയും വാദം കോടതി കേട്ടു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഈ നിലപാടിനെ അനുകൂലിച്ചു.
എന്നാൽ 50 ശതമാനം എന്ന പരിധി ലംഘിച്ച് മറാത്ത സംവരണം നൽകാനുള്ള അസാധാരണ സാഹചര്യം ബോദ്ധ്യപ്പെടുത്താൻ സർക്കാരിനായില്ല. ഈ സാഹചര്യത്തിൽ സംവരണ തീരുമാനം കോടതി റദ്ദാക്കുകയായിരുന്നു.ഇ ൗ വിധിയുടെ പശ്ചാത്തലത്തിൽ പത്തു ശതമാനം സാമ്പത്തിക സംവരണ സംവരണം പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. നിലവിലുള്ള 50 ശതമാനം സംവരണത്തെ മറികടന്ന് മുന്നാക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയതോടെ കേരളത്തിൽ സംവരണ പരിധി നിലവിൽ 60 ശതമാനമായി.
സംവരണം 50 ശതമാനത്തിൽ അധികം ആകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് അന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. മറാഠ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. പിന്നാക്ക വിഭാഗ പട്ടിക നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനെന്നും സംസ്ഥാനങ്ങൾക്ക് വേറെ പട്ടിക തയാറാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മറാഠാ കേസിലെ സുപ്രീംകോടതി വിധിയോടെ കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സംവരണം ഒരുക്കാൻ സർക്കാർ മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്ന വിലയിരുത്തലെത്തിയിരുന്നു.
നിലവിലുള്ള സമുദായ സംവരണത്തെ ഒരു വിധത്തിലും ബാധിക്കാത്ത വിധത്തിൽ 10% സാമ്പത്തിക സംവരണം കൂടി നടപ്പാക്കണമെന്നു ഭരണഘടനാ ഭേദഗതി കൊണ്ടു വരികയാണ് ഇതു മറികടക്കാനുള്ള പോംവഴിയെന്ന വിലയിരുത്തലുമെത്തി. ഇതായിരുന്നു കേന്ദ്രത്തിന്റെ സാമ്പത്തിക സംവരണ ഭേദഗതി. കേരളത്തിൽ നിലവിൽ 50% ജനസംഖ്യാനുപാതിക സമുദായ സംവരണമുണ്ട്. ശേഷിക്കുന്ന 50% വരുന്ന പൊതു വിഭാഗത്തിൽ നിന്നാണു നമ്മൾ 10% സാമ്പത്തിക സംവരണം നടപ്പാക്കിയത്. ഭരണഘടനാ ഭേദഗതിയുടെ പിൻബലത്തിലാണ് ഇതു കൊണ്ടു വന്നത്. ഇതിന് ഇനി പോറൽ ഏൽക്കില്ല.