- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കാൻ സഹായിക്കാമെന്നുംകൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് എറണാകുളം ജില്ലാ പോക്സോ കോടതി; എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും പോക്സോ വകുപ്പ് നിലനിൽക്കുമെന്നും വിധി; നിർണ്ണായകമായത് ഇര മൊഴിയിൽ ഉറച്ചു നിന്നത്
കൊച്ചി: പോക്‌സോ കേസിൽ വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. എറണാകുളം ജില്ലാ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോൻസനെതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്. പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. ഇന്ത്യൻ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വൈ.ആർ.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്‌സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും പോക്സോ വകുപ്പ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ശിക്ഷ പിന്നീട് വിധിക്കും. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് ഇയാൾ വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിനു ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവം നടക്കുമ്പോൾ 17 വയസായിരുന്നു പെൺകുട്ടിക്ക്. തുടർവിദ്യാഭ്യാസം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് നിരവധി തവണ പലസ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമ്മയോടൊപ്പം മോൻസന്റെ വീട്ടിൽ എത്തിയപ്പോഴും പീഡനം നടന്നിട്ടുണ്ട്.
കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ വെച്ചും പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലും പെൺകുട്ടി മൊഴി മാറ്റിയിരുന്നില്ല. ശക്തമായ തെളിവുകളും മോൻസനെതിരെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിധി പറയുക. മോൻസനെതിരെ പതിനൊന്നോളം കേസുകൾ നിലവിലുണ്ട്. ഇതിൽ കെ സുധാകരൻ രണ്ടാം പ്രതിയായ വഞ്ചനാ കേസും ഉൾപ്പെടുന്നു.
കേസുകളിൽ വാദം പൂർത്തിയാക്കി വിചാരണ കഴിഞ്ഞ് വിധി പറഞ്ഞ ആദ്യത്തെ കേസ് കൂടിയാണിത്. കേസിൽ 27 സാക്ഷികളുണ്ടായിരുന്നു. ഇരയും അമ്മയും മൊഴിയിൽ ഉറച്ചുനിന്നിരുന്നു.