- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടിയിലും പേരിലും മതചിഹ്നമുള്ള പാർട്ടികൾക്ക് നിരോധനം; കേസിൽ മുസ്ലിം ലീഗിനേയും കക്ഷി ചേർക്കാൻ സുപ്രീം കോടതിയുടെ അനുമതി; മറുപടി നൽകാൻ ലീഗിന് മൂന്നാഴ്‌ച്ച സമയം
ന്യൂഡൽഹി:മതചിഹ്നം അടയാളപ്പെടുത്തിയ കൊടിയും പേരുമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നുള്ള ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ അനുമതി നൽകി സുപ്രീം കോടതി.ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് കക്ഷി ചേർക്കാൻ ഉത്തരവ് ഇറക്കിയത്.കക്ഷി ചേരുന്നതിനെ സംബന്ധിച്ച മറുപടി നൽകാൻ കോടതി മൂന്നാഴ്ച സമയം നൽകിയിട്ടുണ്ട്.എന്നാൽ വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാൻ സുപ്രീം കോടതിയിൽ ഹർജി നൽകിയതെന്ന് ലീഗിന്റെ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയിൽ വാദിച്ചു.
മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദൾ, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്.എന്നാൽ ഹർജിയിൽ ലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളെ കക്ഷിയാക്കിയിരുന്നില്ല.കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ ലീഗിനെ ഉൾപ്പടെ കക്ഷിചേർക്കണെമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
ശിവസേന, ശിരോമണി അകാലിദൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ മതം ഉണ്ടെങ്കിലും അവരെ ഹർജിക്കാരൻ ബോധപൂർവ്വം ഹർജിയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് മുസ്ലിം ലീഗിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും അഭിഭാഷകൻ ഹാരിസ് ബീരാനും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.എന്നാൽ ശിവസേനയിലെ ശിവൻ ദൈവം അല്ലെന്നും ശിവാജിയെ ആണ് ഉദ്ദേശിക്കുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാൻ സുപ്രീം കോടതിയിൽ ഹർജി നൽകിയതെന്ന് ലീഗിന്റെ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ വാദിച്ചു.കോടതി അനുവദിച്ച ജാമ്യത്തിലാണ് അദ്ദേഹം ഇപ്പോൾ പുറത്തുള്ളത്.അതിനാൽ ഹർജി അനുവദിക്കരുതെന്നും ദാവെ കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ ഈ ആവശ്യം സുപ്രീംകോടതി നിരസിക്കുകയായിരുന്നു.