- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല; വിധവയുടെ സാന്നിധ്യം അശുഭകരമെന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുള്ള സിദ്ധാന്തം'; ക്ഷേത്രപ്രവേശന വിവാദത്തിൽ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ക്ഷേത്രത്തിലെ പൂജാരിയുടെ മരണത്തിന് ശേഷം ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭാര്യയെ വിലക്കിയ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയിൽതന്നെ ഏതൊരാൾക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധം ഇല്ലെന്നും ജസ്റ്റിസ് എൻ. ആനന്ദവെങ്കിടെഷ് വ്യക്തമാക്കി.
ഇറോഡ് ജില്ലയിലെ പെരിയകറുപ്പൻ ക്ഷേത്രത്തിലെ പൂജാരിയുടെ മരണത്തിന് പിന്നാലെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് പൂജാരിയുടെ ഭാര്യയെ വിലക്കിയത് വിവാദമായിരുന്നു. ഈ കേസിലാണ് കോടതിയുടെ വിമർശനം.
ക്ഷേത്രോത്സവത്തിൽ ഉടനീളം ഇവർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാനും, തടയാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി. വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം ആണെന്നും നിയമവാഴ്ചയുള്ള സമൂഹത്തിൽ ഇത് അംഗീകരിക്കാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്