- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐയുടെ മുതിർന്ന അഭിഭാഷകൻ കോടതിയിലെത്തിയില്ല; ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി; കേസ് മാറ്റിവയ്ക്കുന്നത് 37-ാം തവണ
ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ഇത് 37-ാം തവണയാണ് ലാവലിൻ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെക്കുന്നത്. സിബിഐയുടെ മുതിന്ന അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് ഇന്ന് കോടതി കേസ് മാറ്റിവച്ചത്.
കേസ് പരിഗണിക്കുന്ന പുതിയ തീയതി വ്യക്തമാക്കിയിട്ടില്ല. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ സിബിഐ യുടെ സീനിയർ അഭിഭാഷകൻ എത്തിയിരുന്നില്ല. അൽപ്പസമയത്തിന് ശേഷം പരിഗണിക്കണം എന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹർജികൾ മാറ്റുകയായിരുന്നു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കർ ദത്ത, ഉജ്വവൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് ലാവലിൻ ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. ബെഞ്ച് പരിഗണിച്ച മറ്റുരണ്ട് ഹർജികളിൽ വാദം കേൾക്കൽ നീണ്ടുപോയി. തുടർന്ന് മൂന്നരയ്ക്ക് ശേഷമാണ് ലാവലിൻ ഹർജികൾ ബെഞ്ചിന്റെ പരിഗണനയ്ക്കായി വന്നത്.
ഹർജി പരിഗണനയ്ക്ക് എടുത്തപ്പോൾ സിബിഐയ്ക്കുവേണ്ടി ഹാജരാക്കുന്നത് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ആണെന്ന് ജൂനിയർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രാജു ആ സമയത്ത് കോടതിയിൽ ഇല്ലാത്തിരുന്നതിനാൽ ഹർജി അൽപ്പസമയം കഴിഞ്ഞ് പരിഗണിക്കണെമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ, കേസ് അൽപ്പസമയം കഴിഞ്ഞ് പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇനി പരിഗണിക്കുന്നതുവരെ ഹർജികൾ മാറ്റി. ഹർജി പരിഗണിക്കുന്ന പുതിയ തീയതി കോടതി വ്യക്തമാക്കിയില്ല.
ആറു വർഷത്തോളമായി കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ കഴിഞ്ഞ 11ന് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവു മൂലം പരിഗണിച്ചിരുന്നില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ 9ാം നമ്പർ ആയാണ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇനി ഹർജി പരിഗണിക്കുന്ന തീയതി അറിയിച്ചിട്ടില്ല.
ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ സിബിഐയുടേതടക്കം ഹർജികളും വിചാരണ നേരിടേണ്ടവർ തങ്ങൾക്കും ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണു സുപ്രീം കോടതിയിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ