- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല സംസ്ഥാനങ്ങളിലും വിചാരണ വൈകാൻ വ്യത്യസ്ത കാരണങ്ങളായതിനാൽ ഏകീകൃത മാനദണ്ഡം സാധ്യമല്ല; ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ വിചാരണ നിരീക്ഷിക്കാനുള്ള ചുമതല ഹൈക്കോടതിക്ക്; ആജീവനാന്ത വിലക്ക് ആവശ്യത്തിൽ വാദം തുടരും
ന്യൂഡൽഹി: ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ വിചാരണയിൽ പൊതുമാനദണ്ഡം ബുദ്ധിമുട്ടാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കാനുള്ള നിർദ്ദേശങ്ങളും സുപ്രീംകോടതി മുമ്പോട്ടു വച്ചു.
എല്ലാ സംസ്ഥാനങ്ങൾക്കുമായി ഒരുപോലുള്ള മാർഗനിർദ്ദേശം നൽകാൻ ബുദ്ധിമുട്ടാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ഇത്തരം കേസുകൾ പരിഗണിക്കുന്നതിനായി ആർട്ടിക്കൾ 227 പ്രകാരം ഹൈക്കോടതികൾക്ക് നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ചില നിർണായക നിർദ്ദേശങ്ങളും സുപ്രീംകോടതി നൽകിയിട്ടുണ്ട്.
നിരീക്ഷിക്കാനുള്ള ചുമതല സുപ്രീംകോടതി ഹൈക്കോടതികൾക്ക് നല്കി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാൻ വ്യത്യസ്ത കാരണങ്ങളായതിനാൽ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈക്കോടതികൾ ഈ കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ബഞ്ചുകൾക്ക് ചുമതല നല്കണം. അഡ്വക്കേറ്റ് ജനറലിന്റെ സഹായം ബഞ്ചിന് തേടാം.
കേസുകളിൽ വിചാരണയ്ക്ക് സ്റ്റേയുണ്ടെങ്കിൽ ഹൈക്കോടതി പരിശോധിക്കണമെന്നും വൈകുന്നതിന്റെ കാരണം സെഷൻസ് കോടതികളോട് തേടണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കേസുകൾ വൈകുന്നത് ചൂണ്ടിക്കാട്ടി അശ്വിനി കുമാർ ഉപാദ്ധ്യായ നല്കിയ ഹർജിയിലാണ് ഉത്തരവ്. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം എന്ന ആവശ്യത്തിൽ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
സുപ്രീംകോടതിയുടെ പ്രധാന മാർഗനിർദ്ദേശങ്ങൾ
1.എംപിമാരും എംഎൽഎമാരും പ്ര?തികളായ കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനായി ഹൈക്കോടതികൾക്ക് സ്വമേധയ തെരഞ്ഞെടുക്കാം. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത്. ചീഫ് ജസ്റ്റിസായിരിക്കണം ബെഞ്ചിന്റെ അധ്യക്ഷൻ.
2.നിശ്ചിത ഇടവേളകളിൽ ഹൈക്കോടതി ?ബെഞ്ചിന് കേസ് ലിസ്റ്റ് ചെയ്യാം. കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഹൈക്കോടതിക്ക് അധികാരമുണ്ട്. കോടതിയെ സഹായിക്കാൻ സ്?പെഷ്യൽ ബെഞ്ചിന് അഡ്വക്കറ്റ് ജനറലിന്റേയും ?പ്രോസിക്യൂട്ടറുടേയും സഹായം തേടാം
3.വധശിക്ഷയോ ജീവപര്യന്തം തടവോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റങ്ങളിൽ എംപിമാരോ എംഎൽഎമാരോ പ്രതികളായാൽ അത്തരം കേസുകൾ ഹൈക്കോടതികൾക്ക് വേഗത്തിൽ പരിഗണിക്കാം. വിചാരണ കോടതികൾ അടിയന്തരഘട്ടങ്ങളിൽ ഒഴികെ കേസ് മാറ്റിവെക്കരുത്.
മറുനാടന് മലയാളി ബ്യൂറോ