- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു; എതിർത്തപ്പോൾ കസേരയിലിരുത്തി കൈകൾ പിന്നിൽ കെട്ടിവെച്ച ശേഷം വീണ്ടും പീഡനം: 58കാരനായ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും
കാട്ടാക്കട: എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 58കാരനായ പ്രതിയെ ജീവപര്യന്തം തടവിനും 41 വർഷത്തെ കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വിളപ്പിൽ തുരുത്തുംമൂല മാടമ്പാറ പെരുവിക്കോണം ദേവിനിലയത്തിൽ ശ്രീനിവാസനെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.
2016-ലാണ് കേസിനാസ്പദമായ സംഭവം. സഹോദരനൊപ്പം പ്രതിയുടെ വീട്ടിലെത്തിയ എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി നാലു തവണ പീഡിപ്പിച്ചു. എതിർത്തപ്പോൾ കസേരയിലിരുത്തി കൈകൾ പിന്നിൽ കെട്ടിവെച്ച ശേഷമായിരുന്നു പീഡനം. സംഭവം പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഉപദ്രവിക്കുകയും മാതാപിതാക്കൾ മരിച്ചുപോകുമെന്നു പറഞ്ഞു ഭയപ്പെടുത്തുകയും ചെയ്തു.
വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. സംഭവമറിഞ്ഞ മാതാപിതാക്കൾ വിളപ്പിൽശാല പൊലീസിൽ നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പ്രതിയുടെ പ്രവൃത്തികൾ സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും വിധിന്യായത്തിൽ പറഞ്ഞു. അതിജീവിതയുടെ സഹോദരൻ സംഭവത്തിനു ദൃക്സാക്ഷിയായിരുന്നു. പിഴത്തുക അതിജീവിതയ്ക്കു നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കു നിർദ്ദേശം നൽകി.
മലയിൻകീഴ് ഇൻസ്‌പെക്ടറായിരുന്ന ജയകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ.പ്രമോദ് ഹാജരായി.