- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴുപത് പിന്നിട്ട മാതാപിതാക്കൾ; അമ്മയുടെ പെൻഷൻ മകന്റെ ചികിത്സയ്ക്ക് പോലും തികയില്ല; ഭിന്നശേഷിക്കാരനിൽ നിന്നും ക്ഷേമ പെൻഷൻ തിരിച്ചുപിടിക്കാനുള്ള നീക്കത്തിന് തിരിച്ചടി; പിണറായി സർക്കാർ ഇറക്കിയ ഉത്തരവ് സ്റ്റേ ചെയ്തു; രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഭിന്നശേഷിക്കാരൻ വാങ്ങിയ പന്ത്രണ്ട് വർഷത്തെ ക്ഷേമ പെൻഷൻ തിരിച്ചെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. കൊല്ലം സ്വദേശി ആർ.എസ് മണിദാസൻ വാങ്ങിയ കഴിഞ്ഞ 12 വർഷത്തെ പെൻഷൻ തിരിച്ചടയ്ക്കണമെന്ന ഒക്ടോബർ 27 ലെ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതാണ് ഹൈക്കോടതി മരവിപ്പിച്ചത്. പെൻഷൻ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി. മണിദാസും അമ്മയും നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിന്റേതാണ് ഇടപെടൽ.
സർക്കാരടക്കമുള്ള എതിർ കക്ഷികൾക്കും ഹർജിയിൽ നോട്ടീസുണ്ട്. 2010 സെപ്റ്റംബർ മുതൽ 2022 ഒക്ടോബർ വരെ വാങ്ങിയ ഒന്നേ കാൽലക്ഷത്തോളം രൂപ തിരിച്ചടക്കാനായിരുന്നു പഞ്ചായത്ത് നോട്ടീസ് നൽകിയത്. പെൻഷൻ നൽകുന്നതിനു നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിക്കു പുറത്താണെന്ന കാരണത്താൽ മണിദാസിന് പെൻഷൻ നൽകുന്നത് ബന്ധപ്പെട്ട വകുപ്പ് നിർത്തിയിരുന്നു.
കേസിനെതിരെ മണിദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി സർക്കാർ ഉത്തവ് തടഞ്ഞത്. കേസിൽ മൂന്നാഴ്‌ച്ചത്തേക്ക് തുടർനടപികൾ പാടില്ലെന്നും ഉത്തരവ് നൽകിയ സാഹചര്യം വിശദീകരിച്ച് രേഖകൾ ഹാജരാക്കാനും സർക്കരിന് നിർദ്ദേശം നൽകി.
13 വർഷത്തിനിടെ വികലാംഗ പെൻഷനായി വാങ്ങിയ 1.23 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധനവകുപ്പ് നോട്ടീസ് നൽകിയിരുന്നത്. കൊല്ലം പരവൂർ കലയ്ക്കോട് സ്വദേശിയായ സുധാഭവനിൽ ആർ. എസ് മണിദാസിനാണ് നോട്ടീസ് ലഭിച്ചത്. ഒരാഴ്ചയ്ക്കകം തുക അടയ്ക്കണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. സർക്കാർ നിർദ്ദേശം വന്നതിനു പിന്നാലെ 1 ലക്ഷം രൂപയുടെ താത്കാലിക സഹായവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.
ഡൗൺ സിൻഡ്രത്തിന് പുറമേ 80 ശതമാനം ബുദ്ധിവൈകല്യവും ചലനവൈകല്യമടക്കം മറ്റു പല പ്രശ്‌നങ്ങളുമുണ്ട്. വാർഷിക വരുമാനം 1 ലക്ഷത്തിലധികമുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് മണിദാസിന് ഭിന്നശേഷി ക്ഷേമ പെൻഷൻ സർക്കാർ നിർത്തലാക്കിയത്. 13 വർഷത്തിനിടെ വാങ്ങിയ 1.23 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ധനവകുപ്പിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതർ കത്ത് നൽകി.
സർക്കാർ സ്‌കൂളിൽ തയ്യൽ അദ്ധ്യാപികയായിരുന്ന അമ്മ കെ. സുധാമണിക്ക് സർക്കാർ പെൻഷനുണ്ടെന്ന കാരണം പറഞ്ഞായിരുന്നു നടപടി. മണിദാസ് വികലാംഗ പെൻഷന് അപേക്ഷിക്കുമ്പോൾ അമ്മയ്ക്ക് തുച്ഛമായ പെൻഷനേ ഉണ്ടായിരുന്നുള്ളു. 2022ലാണ് പെൻഷനിൽ വർധയുണ്ടായത്. ഇതിന്റെ പേരിലാണ് ഇതേവരെ വാങ്ങിയ പെൻഷൻ തുക ഒരാഴ്ചയ്ക്കകം തിരിച്ചടയ്ക്കണമെന്ന നിർദേശമുണ്ടായത്.
70 വയസ് പിന്നിട്ടവരാണ് മാതാപിതാക്കൾ. അച്ഛന് പ്രത്യേകിച്ച് വരുമാനമില്ല. അമ്മയുടെ പെൻഷൻ മകന്റെ ചികിത്സയ്ക്കു പോലും തികയില്ല. വീട്ടുകാര്യം നടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഇതേവരെ മണിദാസ് വാങ്ങിയ തുക മുഴുവൻ തിരിച്ചടയ്ക്കണമെന്ന നിർദേശമെത്തിയത്.
സ്പോർട്സ് ഡെസ്ക്