- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശേരി ബൈപാസ് നിർമ്മാണത്തിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ വില കിട്ടിയില്ല; ഭൂമിയുടെ ഉടമകൾക്ക് നൽകാനുള്ളത് 63 ലക്ഷം; ജില്ല കലക്ടറുടെ കാർ ഉൾപ്പെടെ അഞ്ച് വാഹനം ജപ്തി ചെയ്തു
കോട്ടയം: സ്ഥലവില കുടിശികയുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് കൂടിയായ കലക്ടറുടേത് ഉൾപ്പെടെ അഞ്ച് സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്തു. ചങ്ങനാശേരി ബൈപാസ് നിർമ്മാണത്തിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ വില കിട്ടാതെ വന്നതോടെ ഉടമകൾ നൽകിയ കേസിലാണ് നടപടി. കോട്ടയം സബ് കോടതിയുടെ ഉത്തരവിലാണ് ജപ്തി നടപടികൾ നടന്നത്. ഏറ്റെടുത്ത ഭൂമിയുടെ ഉടമകളായ ഏഴ് പേർക്കായി 63 ലക്ഷം രൂപയാണ് കൊടുക്കാനുള്ളത്. ഹർജിക്കാരിൽ ഒരാൾ മരിച്ചു. കേസ് വീണ്ടും 20നു പരിഗണിക്കും.
കലക്ടറുടെ കാർ (കെഎൽ 05 എയു 5975; മതിപ്പുവില 20 ലക്ഷം), ആരോഗ്യ വകുപ്പിന്റെ ജീപ്പ് (കെഎൽ 05 എഡി 3370; മതിപ്പുവില 7 ലക്ഷം), പൊലീസ് കംപ്ലയ്ന്റ്‌സ് അഥോറിറ്റി അധ്യക്ഷന്റെ കാർ (കെഎൽ 05 എകെ 5005; മതിപ്പുവില 20 ലക്ഷം), റവന്യൂ വകുപ്പിന്റെ ജീപ്പുകൾ (കെഎൽ 05 എഎച്ച് 4545; മതിപ്പുവില 6 ലക്ഷം 'കെഎൽ 05 എ 777; മതിപ്പുവില - 7ലക്ഷം) എന്നീ വാഹനങ്ങളാണ് ജപ്തി ചെയ്തത്.
ആകെ കുടിശിക തുക 63,28,380 രൂപ. ജില്ല മജിസ്‌ട്രേട്ടിന്റെ അധികാരം കൂടി ഉള്ളതിനാൽ കലക്ടറുടെ വാഹനം കോടതി പിടിച്ചെടുക്കില്ല. എന്നാൽ ജപ്തിയുടെ നിയമപരമായ നടപടികൾ തുടരും. മറ്റു വണ്ടികൾ പിടിച്ചെടുക്കും. ജപ്തി നടപടികൾ പൂർത്തിയാക്കി 20നു മുൻപ് റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവ്. ഹർജിക്കാർക്ക് വേണ്ടി മുഹമ്മദ് നിസാർ കോടതിയിൽ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ