- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വ്‌ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം': എം വിഡിയോട് ഹൈക്കോടതി
കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതടക്കം നിയമ ലംഘനങ്ങൾ നടത്തി മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി. വ്‌ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കാറിനുള്ളിൽ സ്വിമ്മിങ് ഒരുക്കി റോഡിലൂടെ കുളിച്ചുകൊണ്ട് യാത്ര ചെയ്ത സഞ്ജു ടെക്കി കേസ് പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിർദ്ദേശം. നിയമം ലംഘനം നടത്തി മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പിന് നിർദ്ദേശം നൽകി. കേസിൽ ആവശ്യമെങ്കിൽ സഞ്ജു ടെക്കിയെ നോട്ടീസയച്ച് വിളിച്ച് വരുത്തുമെന്നും കോടതി അറിയിച്ചു.
സഞ്ജു ടെക്കിക്കെതിരെ കോടതി സ്വമേധയ എടുത്ത കേസിലാണ് നിർദ്ദേശം. കാറിനുള്ളിൽ നീന്തൽക്കുളമൊരുക്കി യാത്ര ചെയ്ത വ്ളോഗർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്യുമെന്നുമാണ് സർക്കാർ അറിയിച്ചത്. ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച് നടപടി റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ ഉള്ളത്. നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വീഡിയോ വൈറലാക്കാൻ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി കുളമൊരുക്കി യാത്ര ചെയ്തതാണ് സഞ്ജുവിനെ വെട്ടിലാക്കിയത്. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെയാണ് നടപടികൾ. കാർ പിടിച്ചെടുത്ത് രജിസ്ട്രേഷൻ റദ്ദാക്കുകയും മോട്ടോർ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.
സഞ്ജു ടെക്കിയുടെ കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും.കാറിൽ നീന്തൽക്കുളമൊരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ വ്‌ലോഗർ ആലപ്പുഴ കലവൂർ സ്വദേശി സഞ്ജു ടെക്കി എന്ന ടി എസ് സജുവിനും സുഹൃത്തുക്കൾക്കുമെതിരായ നടപടി റിപ്പോർട്ട് മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.
സഞ്ജു ടെക്കിക്കെതിരെ കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്.പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതായും നിയമലംഘനം ചൂണ്ടിക്കാട്ടി മണ്ണഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു. കാറിന്റെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചു. കാറോടിച്ച തോണ്ടൻകുളങ്ങര സ്വദേശി സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി.
സഞ്ജു ടെക്കി, സൂര്യനാരായണൻ, കാറിൽ ഒപ്പമുണ്ടായിരുന്ന ആര്യാട് സൗത്ത് സ്വദേശി ജി. അഭിലാഷ് എന്നിവർ എടപ്പാളിലെ ഡ്രൈവേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് ദിവസത്തെ പരിശീലനത്തിന് ഹാജരായി. ഇവർക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരാഴ്ചത്തെ കമ്മ്യൂണിറ്റി ട്രെയിനിംഗും നിർദ്ദേശിച്ചിരുന്നു. യൂട്യൂബിൽ 15.9 ലക്ഷം സബ്സ്‌ക്രൈബർമാരുള്ള വ്‌ലോഗറാണ് സഞ്ജുവെന്നും 812 വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കാറിൽ ഒപ്പമുണ്ടായിരുന്ന സ്റ്റാലിൻ ക്രിസ്റ്റഫറിനെതിരെ നടപടിയെടുത്തതായി റിപ്പോർട്ടിലില്ല.