- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീസ്റ്റ സെറ്റൽവാദിന് ആശ്വാസം: ജാമ്യം അനുവദിച്ച് സുപ്രീംകോടതി; ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
ന്യൂഡൽഹി: സാമൂഹ്യപ്രവർത്തക ടീസ്റ്റ സെറ്റൽവാദിന് ആശ്വാസം. ടീസ്റ്റക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് തെളിവുകൾ വ്യാജമായി നിർമ്മിച്ചുവെന്ന കേസാണ് ടീസ്റ്റക്കെതിരെ ചുമത്തിയത്.
ഗുജറാത്ത് ഹൈക്കോടതി വിധിയേയും സുപ്രീംകോടതി വിമർശിച്ചു. ഗുജറാത്ത് ഹൈക്കോടതി വിധി വികൃതമാണെന്നായിരുന്നു കോടതി പരാമർശം.കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും ടീസ്റ്റയോട് കോടതി നിർദേശിച്ചു. കേസിലെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനിയും ടീസ്റ്റയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ബി.ആർ ഗവായ്, എ.എസ് ഭോപ്പണ്ണ, ദിപാൻകർ ദത്ത എന്നിവരുൾപ്പെടുന്ന മൂന്നംഗ സുപ്രീംകോടതി ബെഞ്ചാണ് ടീസ്റ്റയുടെ ജാമ്യഹരജി പരിഗണിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറിനും മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിനുമൊപ്പം ടീസ്റ്റയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗോധ്ര കലാപത്തിന് ശേഷം തെളിവുകൾ വ്യാജമായി നിർമ്മിച്ചുവെന്ന കേസിലായിരുന്നു കസ്റ്റഡി.
മറുനാടന് ഡെസ്ക്