- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം; അതിഭീകര കൃത്യമെന്ന് പ്രോസിക്യൂഷൻ; വധശിക്ഷ നൽകണമെന്ന് രഞ്ജിത്ത് ശ്രീനിവാസന്റെ അമ്മ; ശിക്ഷാ വിധി കേട്ടിട്ടും പ്രതികളുടെ മുഖത്ത് മ്ലാനത എത്തിയില്ല; കുലുക്കമില്ലാതെ എല്ലാം അവർ കേട്ടു; അഹ്ലാദ പ്രകടനം ഉണ്ടായില്ല; വിധി ദിനം കടന്നുപോകുമ്പോൾ
ആലപ്പുഴ: രണ്ടു വർഷങ്ങൾക്കു മുമ്പ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മകളുടെയും മുന്നിൽവച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാർ. പ്രതികൾ കുറ്റക്കരാണെന്ന വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ വിനോദിനി പറഞ്ഞു. പരമാവധി ശിക്ഷ ലഭിക്കണമെന്നും അവർ പറഞ്ഞു. വിധി കേൾക്കാൻ കോടതിയിൽ രഞ്ജിത്തിന്റെ അമ്മയും ഭാര്യയും മക്കളും എത്തിയിരുന്നു.
ഭാവഭേദമില്ലാതെയാണ് പ്രതികൾ ശിക്ഷാ വിധി കേട്ടത്. തീർത്തും നിസംഗമായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. സംഘടനയ്ക്ക് നിലവിൽ നിരോധനമുണ്ട്. അതുകൊണ്ട് തന്നെ വിധി കേൾക്കാൻ എത്തുന്നവരും പ്രതികളെ കാണാനെത്തുന്നവരുമെല്ലാം നിരീക്ഷണത്തിലായിരുന്നു. പ്രൊഫ ടിജെ ജോസഫിന്റെ ശിക്ഷാ വിധിക്ക് ശേഷം പ്രതികൾ ചിരിച്ചു കൊണ്ടു പോയത് ഏറെ ചർച്ചയായിരുന്നു. എന്നാൽ രഞ്ജിത് ശ്രീനിവാസൻ കേസിലെ വിധി വരുമ്പോൾ പ്രതികളുടെ മുഖത്ത് ചിരിയുണ്ടായിരുന്നില്ല. മ്ലാനതയും പ്രകടിപ്പിച്ചില്ല. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു മുഖഭാവം. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത് കേസിൽ 15 എസ്ഡിപിഐ പ്രവർത്തകരാണ് പ്രതികൾ.
ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളിൽ കൊലക്കുറ്റം തെളിഞ്ഞു. നൈസാം, അജ്മൽ, അനൂപ് , മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ,മുൻഷാദ്, ജസീബ് രാജ, മൻഷാദ് എന്നിവർക്കെതിരായ കൊലക്കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. കേസിലെ ഒന്നുമുതൽ 12 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. 13 മുതൽ 15 വരെയുള്ള പ്രതികൾ ഇവർക്ക് സഹായം നൽകിയെന്നാണ് കണ്ടെത്തൽ. എട്ടുവരെയുള്ള പ്രതികൾക്കെതിരേ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ബാക്കി പ്രതികൾക്കെതിരേ ക്രിമിനൽ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞു.
സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷർണാസ് അഷ്റഫ് എന്നിവരാണ് 13, 14, 15 പ്രതികൾ. ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ വീട്ടിൽ അതിക്രമിച്ച് കടന്നെന്ന കുറ്റവും കോടതി വിധിച്ചിട്ടുണ്ട്. 1, 3.7 പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത് ശ്രീനിവാസൻ വധം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. അതിഭീകരമായരീതിയിലാണ് പ്രതികൾ കൃത്യം നടത്തിയതെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിരുന്നു. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് വിധി. 2021 ഡിസംബർ 19നായിരുന്നു വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയായിരുന്നു. ഇതോടെയാണ് ജഡ്ജി വി.ജി ശ്രീദേവി വിധി പുറപ്പെടുവിച്ചത്.
നിലവിൽ മാവേലിക്കര ജയിലിലാണ് പ്രതികൾ. ആലപ്പുഴ ഡിവൈഎസ്‌പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസിന്റെ അന്വേഷണം. പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. വീട്ടിലേക്കുള്ള പ്രധാന വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷമാണ് അക്രമികൾ എത്തിയത്. ഇവർ വാഹനങ്ങളിൽ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ