തിരുവനന്തപുരം: മടവൂരിലെ ആർജെയുടെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് വിശദീകരിച്ച് ഖത്തറിലെ മലയാളി വ്യവസായി അബ്ദുൾ സത്താർ രംഗത്തു വന്നത് സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. ഈ ചർച്ചയെ അപ്രസക്തമാക്കുന്നതാണ് തിരുവനന്തപുരം കോടതിയുടെ വിധി. ഖത്തറിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശി ഖത്തറിലെ സ്വകാര്യ എഫ്എം റേഡിയോയിലാണ് തന്റെ നിലപാടുകൾ വിശദീകരിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. പ്രസ് ഫോർ ന്യുസിന് നൽകി അഭിമുഖത്തിൽ രാജേഷിനെ കൊല്ലാൻ മടവൂരിലെത്തിയ സാലിഹ് അന്ന് ഖത്തറിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തന്റെ ജിമ്മിലെ ജീവനക്കാരനാണ് സാലിഹ്. ഞാൻ ഇന്നും സാലിഹിനെ കണ്ടിരുന്നുവെന്നായിരുന്നു ആ വെളിപ്പെടുത്തൽ.

മുൻ റേഡിയോ ജോക്കി രാജേഷ് കുമാറിനെ (36) കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുമ്പോൾ ഒന്നാം പ്രതിക്ക് ഇനിയും വിചാരണ നടന്നിട്ടില്ലെന്നതാണ് വസ്തുത. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് രണ്ടും മൂന്നും പ്രതികൾക്ക് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അലിഭായ് എന്ന മുഹമ്മദ് സാലിഹിനും മൂന്നാം പ്രതി അപ്പുണ്ണിക്കുമാണ് ശിക്ഷ വിധിച്ചത്. ഇവർ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സത്താറിന്റെ പങ്കു ഉറപ്പിക്കുന്നതാണ് കോടതി വിധി.

നാലു മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വിട്ടയച്ചിരുന്നു. കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സത്താർ ഖത്തറിലെ ജയിലിലാണെന്ന വാദമുണ്ട്. എന്നാൽ പാസ്പോർട്ട് പുതുക്കിയും വിവാദത്തിലാണ്. ഇതിന് പൊലീസിലെ ചിലരുടെ സഹായവും കിട്ടി. അതുകൊണ്ട് തന്നെ സത്താറിന്റെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. മുമ്പ് സത്താർ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ വിധി.

തന്റെ മുൻഭാര്യയുമായി രാജേഷിന് ബന്ധമുണ്ടെന്നും സാത്താർ അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. നമ്മൾക്ക് അറിയാത്ത കാര്യം. ബന്ധം വേർപ്പെടുത്തി. ഡൈവേഴ്സ് നോട്ടീസ് വരെ കൊടുത്തു. സാലിഹ് എന്ന ആൾ എന്റെ ജിമ്മിലെ ജോലിക്കാരനാണ്. അവൻ ഇവിടെയുണ്ട്. സാറെ ഒരു കാര്യം പറയാം. വായിൽ നാക്കുണ്ടെങ്കിൽ ആരേയും കുറ്റക്കാരനാക്കാം. ഞാൻ ഇതിൽ കുറ്റക്കാരനല്ല. ഇതിന് പിറകേ പോയിട്ടുമില്ല. തനിക്ക് ഖത്തറിൽ ട്രാവൽ ബാനുണ്ടെന്നും സത്താർ സമ്മതിച്ചിരുന്നു. ഈ അഭിപ്രായ പ്രകടനങ്ങളെ എല്ലാം പൊളിക്കുന്ന തരത്തിലായിരുന്നു തിരുവനന്തപുരം കോടതിയുടെ വിധി. സംഭവത്തിൽ സത്താറിനും പങ്കുണ്ടെന്ന വാദം ശക്തമാക്കുന്നതാണ് വിധി.

നമുക്കൊരു ഡൗട്ട് തോന്നി. ബന്ധം വേണ്ടെന്ന് വച്ചു. പിന്നീട് അതിന് പിറകേ പോയിട്ടില്ല. ഡൈവേഴ്സ് ആയിട്ട് മൂന്ന് മാസമായി. സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടുഴലുകയാണ്. താനും ഒരു യുവാവ് ആണെല്ലോ. തനിക്കും കിട്ടും പെണ്ണ്. കമ്മലിട്ടവൾ പോയാൽ കടക്കനിട്ടവർ വരും. അത്രയേ ഉള്ളൂ. ഞാൻ കൊലപാതകം ചെയ്താൽ മക്കൾ എവിടെ പോകും. എത്രകാലം മക്കളെ സഹോദരിമാർ നോക്കും. ജനിച്ചാൽ ഒരുവട്ടമേ മരണമുള്ളൂ... ആരേയും പേടിയില്ല. അപ്പുണ്ണിയെ അറിയില്ലെന്നും സത്താർ മുമ്പ് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു.

നൃത്താധ്യാപികയെ ഖത്തറിൽ വച്ചാണ് കല്യാണം കഴിച്ചത്. മൂന്ന് മാസത്തോളമായി ബന്ധം വേർപ്പെടുത്തിയത്. കഴിഞ്ഞ റമദാന് ഞാൻ നാട്ടിലായിരുന്നു. അതുകൊണ്ട് പലതും അറിയില്ല. പാർലർ തുടങ്ങിയപ്പോൾ കടമായി. ലോൺ എടുത്താണ് പാർലർ തുടങ്ങിയത്. അതേ വരെ കുഴപ്പമില്ലായിരുന്നു. പാർലർ തുടങ്ങിയപ്പോൾ പാളിച്ച പറ്റി. അറിയാൻ വയ്യാത്തതിൽ കൈവച്ചപ്പോൾ നാട്ടിലെ ഒരു കോടി രൂപയോളം പോയി. നാല് ലക്ഷം റിയാൽ കടമുണ്ട്. ട്രാവൽ ബാനുണ്ട്. മുൻ ഭാര്യയ്ക്കും ട്രവാൽ ബാനുണ്ട. ലോണിൽ അവരും ഉണ്ട്. കമ്പനിയുടെ പാർട്ണറായിരുന്നു അവർ. സിഗ്‌നേച്ചർ അഥോറിട്ടിയും ആയിരുന്നു. അതുകൊണ്ടാണ് അവർക്ക് ട്രാവൽബാനുണ്ട്. 2010ലായിരുന്നു കമ്പനി തുടങ്ങിയതെന്നും അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു.

സാലിഹ് ജിമ്മിലുണ്ട്. അവർക്കും ഇപ്പോൾ ജോലിയില്ല. എല്ലാം അടച്ചിട്ടിരിക്കുകയാണ്. കേരളാ പൊലീസ് തന്നെ വിളിച്ചിട്ടില്ല. സാലിഹിനേയും വിളിച്ചിട്ടില്ല. എല്ലാ ന്യൂസും ഞാൻ കാണുന്നുണ്ട്. പത്രത്തിൽ കാണുന്നുണ്ട്. ഓൺലൈൻ മാധ്യമങ്ങൾ കാണുന്നുണ്ട്. എല്ലാം കാണുന്നുണ്ട്. ഇതിന്റെ പിന്നിൽ ഞാനൊന്നും ചെയ്യുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോണമെങ്കിൽ നാല് ലക്ഷം റിയാൽ വേണം. എനിക്ക് തന്തേയും തള്ളയേയും ഉണ്ട്. ഈ പണം കൊടുത്ത് കേസ് ഒഴിവാക്കിയാലേ ഇവിടെ നിന്ന് പോകാൻ പറ്റൂ. ഇത്തരത്തിലുള്ള ഞാൻ എങ്ങനെ ക്വട്ടേഷൻ കൊടുക്കും. അതു ചെയ്താൽ മക്കൾക്കാണ് പേരുദോഷം. ഞാൻ അത് ചെയ്താൽ ജീവിതകാലം മുഴുവൻ മക്കളാണ് അനുഭവിക്കുന്നത്-ഇതായിരുന്നു സത്താറിന്റെ വാദം.

ഗൾഫിൽ നൃത്തപഠനം നടത്തിവന്ന സ്ത്രീയുമായി രാജേഷിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും എന്നാൽ, അത് ഉപേക്ഷിക്കാൻ സ്ത്രീ തയാറാകാത്തത് അവരുടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.ഈ ബന്ധത്തിൽനിന്ന് സ്ത്രീയെ പിന്തിരിപ്പിക്കാൻ ഭർത്താവ് പലകുറി ശ്രമിക്കുകയും അവർ വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ഗൾഫിലുണ്ടായിരുന്ന രാജേഷിന് ഇതുമൂലം ഭീഷണിയുണ്ടായി എന്ന് സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് എല്ലാം സത്താർ നിഷേധിക്കുന്നത്.

കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാൾജിയ എന്ന നാടൻ പാട്ട് സംഘത്തിലെ അംഗങ്ങളായ രാജേഷും കുട്ടനും സമീപത്തെ ക്ഷേത്ര ഉത്സവത്തിനുള്ള പരിപാടിയുടെ റിഹേഴ്സൽ നടത്തുകയായിരുന്നു. സ്റ്റുഡിയോയുടെ പുറത്ത് നിന്ന കുട്ടനെ ആദ്യം വെട്ടി പരിക്കേൽപിച്ച പ്രതികൾ സ്റ്റുഡിയോയ്ക്ക് അകത്തു കയറി രാജേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അബ്ദുൽ സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദത്തിലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നിൽ. സത്താറിന്റെ ജമ്മിലെ ജീവനക്കാരനായ സാലിഹ് വഴിയാണ് ക്വട്ടേഷൻ നടപ്പാക്കിയത്.

നേപ്പാൾ വഴി കേരളത്തിലെത്തിയ സാലിഹ് ക്വട്ടേഷൻ സംഘങ്ങളെ കൂട്ടാൻ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുമുണ്ടാക്കി. വിദേശത്ത് സാലിഹിനൊപ്പം ജോലി ചെയ്തിരുന്നവരും മറ്റ് ക്വട്ടേഷൻ സംഘങ്ങളെയും ചേർത്തു. ഒരു വാഹനവും സംഘടിപ്പിച്ച ശേഷമാണ് പ്രതികൾ കൊലപാതകം ചെയ്തത്. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുൻപ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള വഴിവിട്ട സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകർന്നിരുന്നു. ഇതിനു പ്രതികാരമായി സത്താർ നൽകിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.

കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടിൽ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറിൽനിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സാലി തന്റെ സുഹൃത്തും സാത്താൻ ചങ്ക്സ് എന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവനുമായ കായകുളം പുള്ളിക്കണക്ക് ദേശത്തിനകം സ്വദേശി അപ്പുണ്ണി എന്ന അപ്പുവിനെയാണ് കൊലപാതകത്തിന് കൂട്ടുപിടിച്ചത്. അപ്പുണ്ണിയുടെ സംഘാംഗങ്ങളും സാലിഹും നേരിട്ടെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.

2018 മാർച്ച് 18-ന് പുലർച്ചെ രണ്ടിനാണ് പ്രതികൾ മടവൂരുള്ള രാജേഷിന്റെ മെട്രാസ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ എന്ന റെക്കോഡിങ് സ്റ്റുഡിയോയിലിട്ട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാൾജിയ എന്ന നാടൻ പാട്ട് സംഘാംഗങ്ങളായിരുന്നു രാാജേഷും കുട്ടനും. ഇരുവരും സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടിക്ക് പാട്ട് പ്രാക്ടീസ് ചെയ്യുമ്പോഴായിരുന്നു പ്രതികളുടെ ആക്രമണം.

ഗൾഫിൽ നൃത്തപഠനം നടത്തിവന്ന സ്ത്രീയുമായി രാജേഷിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും എന്നാൽ, അത് ഉപേക്ഷിക്കാൻ സ്ത്രീ തയാറാകാത്തത് അവരുടെ കുടുംബജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ ബന്ധത്തിൽനിന്ന് സ്ത്രീയെ പിന്തിരിപ്പിക്കാൻ ഭർത്താവ് പലകുറി ശ്രമിക്കുകയും അവർ വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിന് ശേഷമാണ് ക്വട്ടേഷൻ നൽകിയത്. ഗൾഫിലുണ്ടായിരുന്ന രാജേഷിന് ഇതുമൂലം ഭീഷണിയുണ്ടായി എന്ന് സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞിരുന്നു.