- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധാർത്ഥന്റെ മരണം: അറസ്റ്റിലായ 19 പ്രതികൾക്കും ജാമ്യം;
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അറസ്റ്റിലായ 19 പ്രതികൾക്കും ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും വിചാരണ പൂർത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും നിർദേശമുണ്ട്. പ്രതികളുടെ പാസ്പോർട് സറണ്ടർ ചെയ്യണം.
ജസ്റ്റിസ് സി എസ് ഡയസാണ് വിദ്യാർത്ഥികളായ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികൾ നിർണായകമാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ കോടതിയിൽ വാദിച്ചിരുന്നു. എന്നാണ് ഈ വാദം കോടതി തള്ളുകയായിരുന്നു.
റാഗിങ്, ആത്മഹത്യാപ്രേരണ, മർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും തുടർന്ന് തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷയെ സിദ്ധാർത്ഥന്റെ മാതാവ് എതിർത്തിരുന്നു.
സിദ്ധാർത്ഥിനെതിരെ നടന്നത് ആൾക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യ സഹായംപോലും നൽകിയില്ലെന്നും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സിബിഐ നിലപാട്. മരണകാരണം കണ്ടെത്താൻ ഡൽഹി എയിംസിലെ മെഡിക്കൽ ബോർഡിന്റെ വിദഗ്ധോപദേശം തേടിയിരിക്കുകയാണ് സിബിഐ സംഘം.