- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിശ്രവിവാഹത്തിന് കൊടുത്ത അപേക്ഷ 'ലൗ ജിഹാദ്' എന്ന പേരിൽ പ്രചരിച്ചു; സൈബർ ആക്രമണം നേരിട്ടതോടെ നിയമ പോരാട്ടം; വിവാഹ നോട്ടീസ് പരസ്യമാക്കുന്നത് വിലക്കണമെന്ന് ഹർജി; സെപ്ഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വിവാഹത്തിന് ഒരു മാസം മുമ്പ് രജിസ്ട്രാർ ഓഫീസിൽ പതിക്കണമെന്ന വ്യവസ്ഥയ്‌ക്കെതിരെ മലയാളി യുവതി നൽകിയ ഹർജി തള്ളി സുപ്രീംകോടതി. 1954ലെ സെപ്ഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. വിവാഹിതർ ആകുന്നവരുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു.
മലയാളിയായ ആതിര എസ് മേനോൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്‌സൈറ്റിലും പൊതുയിടങ്ങളിൽ പ്രസിദ്ധീകരിക്കരുത് അടക്കം ആവശ്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ വ്യവസ്ഥകൾ നേരിട്ട് ബാധിക്കാത്ത വ്യക്തി നൽകുന്ന ഹർജിയെ പൊതുതാത്പര്യ ഹർജിയായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി തള്ളിയത്.
സെപ്ഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 6(2),6(3) ,സെക്ഷൻ 7,8,9 10 എന്നിവയാണ് ഹർജിക്കാരി ചോദ്യം ചെയ്തത്. വിവാഹത്തിൽ എതിർപ്പ് അറിയിക്കാൻ അടക്കം വ്യവസ്ഥകൾ നിയമത്തിലുണ്ട്. എന്നാൽ ഈ നിയമം മിശ്രവിവാഹതിരായ ആളുകൾക്ക് ദോഷകരമായി വരുന്നെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. മാത്രമല്ല ഈ വ്യവസ്ഥകൾ ഭരണഘടന ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമത്തിൽ നിലവിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മാത്രമല്ല ഹർജിക്കാരി നിലവിൽ ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ മുസ്സീം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട വ്യക്തിയാണ് ഹർജിക്കാരിയെന്ന് മുതിർന്ന ആഭിഭാഷകൻ രവി ശങ്കർ ജൻഡാലാ കോടതിയെ അറിയിച്ചു. കേസിൽ ഹർജിക്കാരിക്കായി അഭിഭാഷകൻ ശ്രീറാം പ്രക്കാട്ട് , അഭിഭാഷക അനുപമ സുബ്രഹ്‌മണ്യം എന്നിവരാണ് ഹർജി സമർപ്പിച്ചത്.
ബാംഗ്ലൂരിൽ താമസിക്കുന്ന ഹർജിക്കാരി ആതിരയും ഷമീമും വിവാഹിതരായിരുന്നു. ബാംഗ്ലൂരിൽ താമസിക്കുന്ന ആതിരയും ഷമീമും വിവാഹം രജിസ്റ്റർ ചെയ്തത് കോഴിക്കോട് ആയിരുന്നു. തങ്ങളെ പോലെ നിരവധി പേരുടെ വിവരങ്ങളും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തയോടൊപ്പം പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരാതിയുമായി ആതിര രംഗത്ത് വുന്നത്.
ഇതിന് പിന്നാലെ ഇവർക്കതിരെ വലിയ സൈബർ ആക്രമണം നടന്നിരുന്നു. വിവാഹ രജിസ്ട്രേഷന് അപേക്ഷ നൽകി ആഴ്ചകൾക്കുള്ളിൽ ഷമീമിന്റെ ഫേസ്‌ബുക്കിൽ ഒരു നോട്ടിഫിക്കേഷൻ വന്നു. നിങ്ങളുടെ പടം മറ്റൊരാൾ അപ്ലോഡ് ചെയ്തു എന്നു കാണിച്ചായിരുന്നു അത്. അതിന്റെ പിന്നാലെ പോയപ്പോഴാണ്, ഞങ്ങളുൾപ്പെടെ മിശ്രവിവാഹത്തിന് അപേക്ഷ കൊടുത്ത 120ലധികം പേരുടെ പേരും ഫോൺനമ്പറും ഫോട്ടോയും മറ്റു വിവരങ്ങളും സഹിതം 'ലൗ ജിഹാദ്' എന്നാരോപിച്ച് ഒരു ഫേസ്‌ബുക്ക് ഐഡിയിൽ അപ്ലോഡ് ചെയ്തത്. ഇത് രണ്ടുമണിക്കൂറിനുള്ളിൽ നിരവധി പേർ ഫോർവേഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിയമ പോരാട്ടത്തിന് ഇവർ ഒരുങ്ങിയത്.
അതേസമയം സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് ഇനി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്ന് കേരള സർക്കാർ തീരുമാനിച്ചിരുന്നു. മിശ്രവിവാഹം രജിസ്റ്റർ ചെയ്ത ആതിരയും ഷമീമും സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.
സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതർ ആകുന്നവർ, ജില്ലയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മുമ്പാകെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ മുൻകൂറായി നൽകണം. വിവാഹം രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് ചുരുങ്ങിയത് 30 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകിയിരിക്കണം. വിവാഹിതർ ആകാൻ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകർത്താക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ അടങ്ങുന്നതാണ് അപേക്ഷ.
ഈ അപേക്ഷ ഉദ്യോഗസ്ഥൻ ഔദ്യോഗിക ബുക്കിൽ രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഓഫീസിലെ ചുമരിൽ പതിക്കണം. വിവാഹിതർ ആകുന്നവരിൽ ഒരാൾ കഴിഞ്ഞ മുപ്പത് ദിവസമായി താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയിൽ വരുന്ന ഓഫീസിൽ ആണ് ഇങ്ങനെ പതിക്കേണ്ടത്. വിവാഹത്തിൽ എതിർപ്പ് ഉള്ളവർക്ക് അത് അറിയിക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാൽ ഈ വ്യവസ്ഥകൾ സ്വകാര്യതയുടെ ലംഘനമാണെന്ന് ഹർജിക്കാരിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രവി ശങ്കർ ജാൻഡ്യാല, അഭിഭാഷകൻ ശ്രീറാം പ്രക്കാട്ട്, അഭിഭാഷക അനുപമ സുബ്രഹ്‌മണ്യം എന്നിവർ വാദിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത ഉൾപ്പെടെയുള്ള വ്യവസ്ഥകൾക്കുമെതിരാണ്. അതിനാൽ വകുപ്പുകൾ റദ്ദാക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം അംഗീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.