ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യയ്ക്കൊപ്പം ജമ്മുകാശ്മീർ ചേർന്നപ്പോൾ പ്രത്യേക അധികാരം ഉണ്ടായിരുന്നില്ല;ന്നെും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടുന്നില്ലെന്നും കോടതി വിധി വ്യക്തമാക്കുന്നു. ജമ്മുകാശ്മീർ പരമാധികാരം ഉണ്ടായിരുന്ന സംസ്ഥാനം അല്ല. നിയമസഭ പിരിച്ചു വിടുന്നതിൽ ഇടപെടുന്നില്ലെന്ന നിരീക്ഷണവും പ്രാഥമികമായി കോടതിയിൽ നിന്നുണ്ടായി. മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത ഒരു പരമാധികാരവും കാശ്മീരിന് ഇല്ലെന്നാണ് ചീഫ് ജസ്റ്റീസ് വിധിയുടെ ആദ്യ ഭാഗത്തിൽ ഉള്ളത്. 370-ാം വകുപ്പ് പിൻവലിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്നും നിരീക്ഷണമുണ്ട്.

ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിൽ 16 ദിവസം വാദം കേട്ടശേഷമാണ് വിധി. വിപുലമായ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്ന് നേരത്തെ ആവശ്യമുയർന്നെങ്കിലും സുപ്രീം കോടതി അതിനു തയ്യാറായില്ല. ദീർഘകാലം കേന്ദ്രഭരണപ്രദേശമായി ജമ്മു കശ്മീർ തുടരാൻ അനുവദിക്കില്ലെന്ന പരാമർശവും ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായി. അതേസമയം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാരും ഉറപ്പു നൽകിയിട്ടുണ്ട്.

സുപ്രീം കോടതി ജസ്റ്റിസും രണ്ടു ജസ്റ്റിസ്റ്റുമാരും വ്യത്യസ്ത വിധികൾ പ്രസ്താവിച്ചു. മൂന്ന് വിധികളാണ് ബെഞ്ചിന്റെ ഭാഗത്തു ചീഫ് ജസ്റ്റിസ് അറിയിച്ചു.. രണ്ട് ജഡ്ജിമാർ പ്രത്യേക വിധികളെഴുതി. ആദ്യവിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതാണ്. ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഈ വിധിയോട് യോജിച്ചത്. സഞ്ജയ് കിഷൻ കൗളും സഞ്ജീവ് ഖന്നയും പ്രത്യേക വിധികളെഴുതിയത്. എന്നാൽ എല്ലാം ഏതാണ്ട് ഒരേ സ്വഭാവത്തിലുള്ളതാണ്. അഞ്ചു പേരിൽ മൂന്ന് പേർ ചീഫ് ജസ്റ്റീസിന്റെ വിധിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ അത് സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയാകും.

2019 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഭരണഘടനയിലെ 370ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്നതും ജമ്മുകശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാർക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കിയത്. ഒക്ടോബർ 31നു ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെട്ടു. ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്നു ്. ഗവർണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.

ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ പത്തര ദിവസമാണ് ഹർജിക്കാർ സുപ്രീം കോടതിയിൽ വാദം നടത്തിയത്. കേന്ദ്ര സർക്കാർ അഞ്ചര ദിവസവും. സീനിയർ അഭിഭാഷകരായ കപിൽ സിബൽ, ഗോപാൽ സുബ്രമണ്യം, രാജീവ് ധവാൻ, സഫർ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹർജിക്കാർക്ക് വേണ്ടി വാദം നിരത്തിയത്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റിയതും ഹർജിക്കാർ ചോദ്യംചെയ്തിരുന്നു. ജമ്മു-കശ്മീർ ഭരണഘടനാ നിർമ്മാണസഭയുടെ കാലാവധി 1957-ൽ അവസാനിച്ചതോടെ 370-ാം അനുച്ഛേദം ഇല്ലാതായെന്ന് ചില ഹർജിക്കാർ വാദിച്ചു.

അതേസമയം, 1957-നുശേഷം 370-ാം വകുപ്പിന് സ്ഥിരസ്വഭാവം കൈവന്നെന്ന വാദവുമുണ്ട്. എന്നാൽ, 370-ാം വകുപ്പ് ഭരണഘടനയിൽ താത്കാലികവകുപ്പായാണ് ഉൾക്കൊള്ളിച്ചതെന്നായിരുന്നു കേന്ദ്രസർക്കാർ വാദം.