- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീഅത്ത് നിയമം ബാധകമാക്കരുത്; അവിശ്വാസിയായ മുസ്ലിമിന്റെ ഹർജിയിൽ നോട്ടീസ്
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ആവശ്യം ശക്തമാകുന്നതിനിടെ മുസ്ലിം പിന്തുടർച്ചാവകാശ നിയമം (ശരീഅത്ത് നിയമം)ത്തിനെിരെ സുപ്രംകോടതിയിൽ ഹർജി. മുസ്ലിം പിന്തുടർച്ചാവകാശ നിയമം ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് അവിശ്വാസിയായ മുസ്ലിം ഫയൽ ചെയ്ത ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചു. ആലപ്പുഴ സ്വദേശിയായ സഫിയയാണ് ഹർജിക്കാരി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ കേസിനായി പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്താൻ അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. എക്സ് മുസ്ലിംസ് ഓഫ് കേരള എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് സഫിയ.
നിലവിൽ രാജ്യത്ത് മുസ്ലിമായി ജനിക്കുന്ന എല്ലാവർക്കും 1937 ലെ മുസ്ലിം വ്യക്തി നിയമം (ശരീഅത്ത് നിയമം) ആണ് ബാധകം. മുസ്ലിം മതം ഉപേക്ഷിക്കുന്നവർക്ക് പോലും പാരമ്പര്യ സ്വത്തുക്കൾ ഭാഗം ചെയ്യുമ്പോൾ ഈ ശരീഅത്ത് നിയമം ആണ് ബാധകം ആകുന്നത് എന്നും സഫിയക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.
ശരീഅത്ത് നിയമത്തിൽ ലിംഗ സമത്വം ഇല്ലെന്നും, സ്വത്ത് ഭാഗം വയ്ക്കുമ്പോൾ ഉൾപ്പടെ പെൺകുട്ടികൾക്ക് തുല്യ അവകാശം ലഭിക്കുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പെൺകുട്ടികൾക്ക് തുല്യ സ്വത്ത് ഉറപ്പാക്കുന്നതിന് ചില മുസ്ലിം ദമ്പതികൾ പുനഃവിവാഹം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്നും പ്രശാന്ത് പത്മനാഭൻ ചൂണ്ടിക്കാട്ടി.
ഇതേ തുടർന്നാണ് കേസിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. മതേതരമായ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം തനിക്ക് ബാധകം ആക്കണമെന്നാണ് സഫിയയുടെ ആവശ്യം. ജൂലൈ രണ്ടാം വാരം കേസിൽ വിശദ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.