- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം സമുദായത്തെ പിന്നോക്ക വിഭാഗമായി കണക്കാക്കാനാകുമോ; മുസ്ലിം സമുദായങ്ങളുടെ സംവരണ സാധുത പരിശോധിക്കാൻ സുപ്രീംകോടതി; കേസുകൾ പരിശോധിക്കാൻ രണ്ട് ബെഞ്ചിനെ ചുമതലപ്പെടുത്തി സുപ്രീംകോടതി; കേസുകൾ സെപ്റ്റംബർ ആറിന് ലിസ്റ്റ് ചെയ്യും
ന്യൂഡൽഹി: മുസ്ലിം സമുദായത്തെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്ക വിഭാഗമായി കണക്കാക്കാനാകുമോ എന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. സെപ്റ്റംബർ 13 മുതലാണ് ഇതുൾപ്പെടെയുള്ള 8 കേസുകൾ പരിഗണനയിലെടുക്കുന്നത്. രണ്ട് ഭരണഘടനാ ബെഞ്ചുകളെയാണ് നിയമിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങുന്നതാണ് ഒന്നാമത്തെ ഭരണഘടനാ ബെഞ്ച്.
സെപ്റ്റംബർ 6ന് കേസുകൾ പരിശോധിക്കുന്നതിനായി ലിസ്റ്റ് ചെയ്യും. ആന്ധ്രാപ്രദേശിലെ മുസ്ലിം സമുദായത്തിന് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതായി പരിഗണിച്ച് നൽകിയ സംവരണത്തിന്റെ സാധുത പരിശോധിക്കും. ആർട്ടിക്കിൾ 15, 16 വകുപ്പുകൾ പ്രകാരം മുസ്ലിം സമുദായത്തെ സമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗമായി കണക്കാക്കാൻ കഴിയുമോ എന്ന ചോദ്യമുയർത്തി 2005ൽ വന്ന സിവിൽ അപ്പീലുമായി ബന്ധപ്പെട്ടതാണ് പരിശോധന.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്ന ഭരണഘടനയുടെ 103-ാം ഭേദഗതിയുടെ സാധുതയും ബെഞ്ചിന്റെ പരിഗണനയിലുണ്ട്.ഗുരുദ്വാര പ്രബന്ധക് കമ്മിറ്റികളിലെ സിഖ് സംവരണവും ബെഞ്ച് പരിശോധിക്കും. സുപ്രീം കോടതിക്ക് മേഖലാ തലത്തിൽ ബെഞ്ചുകളും അപ്പീലിനായി പ്രത്യേക കോടതിയും ആവശ്യമുണ്ടോ എന്നതും പരിശോധനാ വിഷയമാണ്.
ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ രണ്ടാമത്തെ ബെഞ്ച് കല്ല്യാണം (നികാഹ്, ഹലാല), ബഹുഭാര്യാത്വം എന്നീ മുസ്ലിം വ്യക്തി നിയമ സമ്പ്രദായങ്ങളുടെ സാധുത പരിശോധിക്കും. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സൂര്യകാന്ത്, എം എം സുന്ദരേഷ്, സുധാൻഷു ധുലിയ എന്നിവർ ഈ ബെഞ്ചിലുണ്ടാകും.