- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ തിയേറ്ററിൽ വിലക്കാം; പക്ഷെ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണം;പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വിലക്കി സുപ്രീംകോടതി; പ്രായമായവർക്കും ശിശുക്കൾക്കും ഇളവ് നൽകണമെന്നും നിർദ്ദേശം
ന്യൂഡൽഹി: സിനിമാ തിയറ്റർ ഉടമയുടെ സ്വകാര്യ സ്വത്ത് ആണെന്നും അവിടേക്കു പുറത്തുനിന്നു ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നതു നിയന്ത്രിക്കാൻ ഉടമയ്ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി.
തീയറ്ററിലേക്കുള്ള പ്രവേശനത്തിന്, പൊതുതാത്പര്യത്തിനും സുരക്ഷയ്ക്കും വിഘാതമാവാത്ത ഏതു നിബന്ധന വയ്ക്കുന്നതിനും ഉടമയ്ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.തീയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും പുറത്തുനിന്നു ഭക്ഷ്യ വസ്തുക്കൾ വിലക്കിയ നടപടി റദ്ദാക്കിക്കൊണ്ടു ജമ്മു കശ്മീർ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരായ ഹർജിയിലാണ് സുപ്രീം കോടതി വിധി.
എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പ്രായമായവർക്കും ശിശുക്കൾക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.സിനിമ തീയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും എത്തുന്നവർക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സിനിമാ തീയറ്റർ ഉടമകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.
തീയറ്റർ ഉടമയുടെ സ്വകാര്യ സ്വത്താണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ ഉടമയ്ക്ക് അവകാശമുണ്ട്. അവിടെ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വിൽക്കുന്നതിനുള്ള വ്യവസ്ഥകൾ ഉടമയ്ക്കു നിശ്ചയിക്കാം. സിനിമ കാണാൻ എത്തുന്നവർക്കു ഭക്ഷ്യവസ്തുക്കൾ വാങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.
തീയറ്ററുകളിൽ കുടിവെള്ളം നൽകുന്നുണ്ടെന്ന്, കോടതിയുടെ ചോദ്യത്തിന് മറുപടിയായി ഹർജിക്കാർ അറിയിച്ചു. കൈക്കുഞ്ഞുങ്ങൾക്കുള്ള ഫീഡിങ് ബോട്ടിലുകളും അനുവദിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.ഏതു സംവിധാനത്തിലും സുരക്ഷ മുന്നിൽ കണ്ടു നിയന്ത്രണങ്ങൾ ഉണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളിൽ ഇത്തരത്തിൽ സുരക്ഷാ നിയന്ത്രണമുണ്ടെന്ന് അവർ പറഞ്ഞു. തീയറ്ററുകളുടെ വാദം അംഗീകരിച്ച സുപ്രീം കോടതി ഹൈക്കോടതി നടപടി അസ്ഥിരപ്പെടുത്തി.
തീയറ്ററിലും മൾട്ടി പ്ളെക്സുകളിലും വിൽക്കാൻ വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങാതിരിക്കാനുള്ള അധികാരം സിനിമ കാണാൻ വരുന്നവർക്കുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം തീയറ്ററുകളിൽ കൊണ്ടുവരാൻ അനുവദിച്ച ഹൈക്കോടതിയുടെ നടപടി അധികാര പരിധി കടന്നുള്ളതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.