- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ഭാര്യയുമായി തന്നെ തെറ്റിച്ചത് ഭാര്യാ സഹോദരിയും അമ്മയും എന്ന് മനസ്സിൽ കുറിച്ചു; പകയിൽ ചുറ്റികയുമായി എത്തി തലയ്ക്കടിച്ച് കൊന്നത് ആറു വയസ്സുകാരനെ; 14 വയസ്സുകാരിയെ പീഡിപ്പിച്ചു; അന്ന് ആനച്ചാലിൽ നടന്നത് സമൂഹ മനസാക്ഷിയെ വിറപ്പിക്കും ക്രൂരത; പ്രതിക്ക് വധശിക്ഷ; വെള്ളത്തൂവൽ കേസിൽ നീതി എത്തുമ്പോൾ
ഇടുക്കി: അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളിൽ മരണം വരെ തടവ് വിധിച്ചിട്ടുണ്ട്. ആകെ 92 വർഷമാണ് തടവ് ശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
ആനച്ചാൽ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി. കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ഇയാൾ ബലാത്സംഗം ചെയ്തതത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബർ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവൽ പൊലീസാണ് കേസിൽ കുറ്റപത്രം സമപ്പിച്ചത്.
പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമായിരുന്നു. കുടുംബത്തിലുണ്ടായിരുന്ന പ്രശ്നങ്ങളും അതിർത്തി തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പത്തുസെന്റ് ഭൂമിയിലെ മൂന്ന് ഷെഡ്ഡുകളിലാണ് ബന്ധുക്കളായ മൂന്ന് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ഒരുവീട്ടിൽ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും രണ്ട് മക്കളും, സമീപം അവരുടെ സഹോദരി, താഴെയുള്ള ഷെഡ്ഡിൽ അമ്മ എന്നിങ്ങനെയാണ് താമസിച്ചിരുന്നത്. മരിച്ച കുട്ടിയുടെ അച്ഛൻ മൂന്നുവർഷമായി മൂന്നാറിലാണ്. സഹോദരിമാർ തമ്മിലുള്ള കലഹംമൂലം സഹോദരി അടുത്തിടെ ഇവിടെനിന്ന് താമസംമാറി.
പ്രതി കുടുംബ കലഹത്തെത്തുടർന്ന് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. ഈ അകൽച്ചയ്ക്ക് കാരണം ഭാര്യയുടെ സഹോദരിയും മാതാവുമാണെന്ന് പ്രതി വിശ്വസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണം. ഇയാൾ ഭാര്യയുമായി ഒരുമിച്ച് ജീവിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലംകണ്ടില്ല. ആദ്യവിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് ഇയാൾ വീണ്ടും വിവാഹം കഴിച്ചത്. രണ്ടാമത്തെ വിവാഹബന്ധവും പ്രശ്നങ്ങളിൽ കലാശിച്ചതോടെ പ്രതി ഏറെ അസ്വസ്ഥനായിരുന്നു. തുടർന്നാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമായെന്ന് കരുതിയവരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
അന്ന് പുലർച്ചെ മൂന്നുമണിയോടെ പ്രതി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി. വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ അവരേയും ഉറങ്ങിക്കിടന്ന മകനേയും പ്രതി ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. നിങ്ങളെ തീർത്ത് വന്നാലെ ഭാര്യ സ്വീകരിക്കൂ എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. ഏലത്തോട്ടത്തിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ നടപ്പാതയില്ല. പകൽപോലും ഇവിടേക്ക് ആരുമെത്താറില്ല. രക്ഷപ്പെട്ട പെൺകുട്ടി അയൽവാസികളെ അറിയിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
അമ്മയേയും ആറു വയസ്സുകാരനേയും തലയ്ക്കടിച്ച പ്രതി അവിടെനിന്നും ചുറ്റികയുമായി താഴെ മറ്റുള്ളവർ ഉറങ്ങിക്കിടന്നിരുന്ന ഷെഡ്ഡിലെത്തി. ഒരാളുടെ തലയിലും ദേഹത്തും മുഖത്തും ചുറ്റികകൊണ്ട് അടിച്ചു. ബഹളംകേട്ട് പെൺകുട്ടി ഉണർന്നു. അവൾ ഉച്ചത്തിൽ കരഞ്ഞു. ഇതോടെ പ്രതി, കുട്ടിയെ വലിച്ചിഴച്ച് അടുത്തവീട്ടിലെത്തിച്ച് രക്തത്തിൽ കുളിച്ചുകിടക്കുന്നവരെ കാണിച്ചുകൊടുത്തു. വീണ്ടും വലിച്ചിഴച്ച് വീടിന് താഴെയുള്ള വിജനമായ സ്ഥലത്തെത്തിച്ചു.
സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയിൽ, പെൺകുട്ടി ഓടിരക്ഷപ്പെട്ടു. രാവിലെയാണ് പെൺകുട്ടി അയൽവാസിയെ വിവരം അറിയിച്ചത്. നാട്ടുകാരാണ് പരിക്കേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചത്.