- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തും വായനയും അറിയാത്ത യുവതിയെ പറഞ്ഞു പറ്റിച്ചത് ഏജന്റ്; സീരിയലിൽ എന്നു പറഞ്ഞ് കരാറിൽ ഒപ്പിട്ടു; രണ്ടാം ദിവസം മുതൽ ഷൂട്ടിങ്ങിന്റെ സ്വഭാവം മാറി; 'യെസ്മ' ഒടിടി സിനിമയ്ക്ക് പിന്നിൽ വമ്പൻ ചതി; ഭീഷണിപ്പെടുത്തി ബ്ലൂഫിലിം നിർമ്മാണം; സംവിധായിക ലക്ഷ്മി ദീപ്ത അടക്കം മുഖ്യ പ്രതികൾ പൊലീസിന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: അശ്ലീല വെബ് സീരീസും ഷോർട്ട് ഫിലിമുകളും പ്രക്ഷേപണം ചെയ്തുവരുന്ന 'യെസ്മ' എന്ന ഒ.റ്റി.റ്റി പ്ലാറ്റ്ഫോമിന്റെ നടത്തിപ്പുകാരിയായ ശ്രീല പി മണി എന്ന് വിളിക്കുന്ന ലക്ഷ്മി ദീപ്തയും, സിഇഒ ആയ അബിസൺ എ.എല്ലും പൊലീസിന് മുമ്പാകെ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവ്. കോവളം പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
യുവതിയെ ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരീസിൽ അഭിനയിപ്പിച്ചു എന്നാണ് കോവളം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. മുഖ്യപ്രതികൾ തിരുവനന്തപുരം സെഷൻസ് കോടതി മുൻപാകെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കരാർപ്രകാരം പ്രതിഫലം വാങ്ങി അഭിനയിച്ചതിന് ശേഷം ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത് കൂടുതൽ പണം പ്രതികളിൽ നിന്നും നേടാനാണെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ എഗ്രിമെന്റ് വ്യാജമാണെന്ന് ഇരയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ദീപക്ക് ട്വിങ്കിൾ സനലിന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചു. കൂടാതെ ഇര പ്രതികൾക്ക് അങ്ങോട്ട് പണം കൊടുത്ത് അശ്ലീല വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന വാട്സാപ്പ് മെസേജ് കോടതി മുൻപാകെ വായിച്ച് ബോധ്യപ്പെടുത്തി. ഇനി ഇത്തരത്തിലുള്ള പരാതി പ്രതികൾക്കെതിരെ ഉണ്ടായാൽ അതികർശനമായ നടപടികൾ ഉണ്ടാകുമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും ഓടിടി പ്ലാറ്റ്ഫോമിനെതിരെ രംഗത്ത് വന്നത്. അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയിൽ വീണതോടെ പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. സാധാരണ കുടുംബത്തിലെ യുവതിയെ പറഞ്ഞു പറ്റിച്ച് സീരിയൽ അഭിനയത്തിന് എന്ന് പറഞ്ഞു കൊണ്ടു വരികയായിരുന്നു. ആദ്യ ദിവസം സാധാരണ സീനുകളെടുത്തു. രണ്ടാം ദിവസം മുതൽ സ്വഭാവം മാറി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതെല്ലാം സീരീസിന്റെ അണിയറക്കാർ മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള തെളിവും ഉണ്ടാക്കി വച്ചുവെന്നതാണ് വസ്തുത.
മലയാള സിനിമയിൽ കരാർ ഒപ്പിടുന്ന ചിത്രം ആരും ഇന്നു വരെ ഷൂട്ട് ചെയ്ത് വച്ചിരുന്നില്ല. എന്നാൽ ഈ ഒടിടി പ്ലാറ്റ് ഫോം നടന്റേയും നടിയുടേയും ഒപ്പിടൽ ചിത്രീകരിച്ചു. ഇതിൽ തന്നെ അസ്വാഭാവികതയുണ്ട്. സീരിയിലിൽ അഭിനയിക്കാനെത്തിയ നടിക്ക് എഴുത്തോ വായനയോ അറിയില്ലെന്നതാണ് വസ്തുത. ഇവരെ കൊണ്ടു പോലും കരാറിൽ ഒപ്പിട്ടു. സീരിയൽ ഭിനയത്തിനുള്ള കരാർ എന്ന് വിശ്വസിപ്പിച്ചായിരുന്നു ഒപ്പിടൽ. എന്താണ് അതിൽ എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്ന് യുവതി മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.
യുവതി അഭിനയിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്ത് വന്നിരുന്നു. എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് തന്നെ കെണിയിൽപ്പെടുത്തിയതെന്ന് യുവതി ആരോപിക്കുന്നു. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിങ്. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇത് സീരിയലല്ലെന്ന് തിരിച്ചറിയുന്നത്. എഴുതാനും വായിക്കാനും അറിയാത്ത തന്നെകൊണ്ട് ഒരു കരാറിൽ ഒപ്പു വെപ്പിച്ചെന്നും എന്താണ് കരാറിലെന്ന് മനസിലാക്കാതെയാണ് എല്ലാം ഒപ്പിട്ടതെന്നും യുവതി പറയുന്നു.
മോശം സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന് മനസിലായതോടെ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെ തന്നെ സംവിധായകയും അണിയറപ്രവർത്തകരും ഭീഷണിപ്പെടുത്തി. ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം തന്നിട്ടേ തിരിച്ച് പോകാനാവൂ എന്ന് പറഞ്ഞു. ഒടുവിൽ ഭീഷണിക്ക് വഴങ്ങിയാണ് അശ്ലീല സിനിമയിൽ അഭിനയിക്കേണ്ടി വന്നതെന്ന് യുവതി പറയുന്നു. മുഖം കാണില്ല, സ്വകാര്യ ഭാഗങ്ങളും കാണാത്തതു പോലെയാക്കി മാത്രമേ റിലീസ് ചെയ്യൂ എന്നു സംവിധായിക പറഞ്ഞിട്ടാണ് സിനിമയിൽ അഭിനയിച്ചത്. ചിത്രം പുറത്ത് വന്നപ്പോഴാണ് ചതി മനസിലായത്- യുവതി പറഞ്ഞിരുന്നു.